അഞ്ചരക്കണ്ടി ഡെന്റൽ കോളേജിലെ വിദ്യാർത്ഥി നിതിൻ രാജ് ജീവനൊടുക്കിയ സംഭവത്തിൽ അറസ്റ്റിലായ ലോൺ ആപ്പ് സംഘവുമായി ബന്ധപ്പെട്ട് നിർണായക വിവരങ്ങൾ അന്വേഷണസംഘത്തിന്. ലോൺ എടുത്തവരെ ഭീഷണിപ്പെടുത്താനും തട്ടിപ്പ് നടത്താനും ഫോണിന് പകരം സിംബോക്സുകളാണ് സംഘം ഉപയോഗിച്ചിരുന്നത്. ഹൈടെക് സംവിധാനങ്ങളോടെയാണ് ലോൺ ആപ്പ് സംഘം പ്രവർത്തിച്ചിരുന്നത്. നാല്പതോളം ജീവനക്കാരാണ് സംഘത്തിലുണ്ടായിരുന്നത്. ഐടി പാർക്കിന് സമാനമായാണ് ഓഫീസിലെ സജ്ജീകരണങ്ങൾ. ലോൺ ആപ്പുകളെ പ്രമോട്ട് ചെയ്യുന്നതിനും തിരിച്ചടവ് കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതിനും പ്രത്യേക വിഭാഗങ്ങളെ നിയോഗിച്ചിരുന്നു. സിംബോക്സുകൾ ഉപയോഗിച്ചാണ് തിരിച്ചടവ് മുടങ്ങിയവരോട് സംസാരിക്കുന്നത്. ഒരേ സമയം 30 സിം കാർഡുകൾ വരെ ഇതിൽ ഉപയോഗിക്കാൻ കഴിയും. കേസിലെ പ്രധാന പ്രതികളെ അറസ്റ്റ് ചെയ്ത പൊലീസ് സിംബോക്സ് പിടിച്ചെടുത്തിട്ടുണ്ട്.

إرسال تعليق