മോദി നടത്തിയത് രാഷ്‌ട്രീയ പ്രചരണം; പ്രധാനമന്ത്രിയുടെ പ്രസം​ഗത്തിനെതിരെ എംഎ ബേബി

 


പ്രധാനമന്ത്രിയുടെ രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ടുള്ള പ്രസം​ഗത്തിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷനിൽ സിപിഎം പരാതി നൽകിയെന്ന് ദേശീയ ജനറൽ സെക്രട്ടറി എംഎ ബേബി. ഇന്നലെ പ്രധാനമന്ത്രി ദൂരദർശൻ ഉൾപ്പടെയുള്ള ഔദ്യോഗിക മാധ്യമങ്ങളെ ഉപയോഗിച്ച് നടത്തിയത് രാഷ്‌ട്രീയ പ്രചരണമാണെന്ന് എംഎ ബേബി പറഞ്ഞു. തമിഴ്നാട്, ബംഗാൾ തിരഞ്ഞെടുപ്പുകൾ നടക്കാനിരിക്കുകയാണ്. നഗ്നമായ പെരുമാറ്റച്ചട്ട ലംഘനമാണ് പ്രധാനമന്ത്രി നടത്തിയതെന്നും എംഎ ബേബി പറഞ്ഞു. വനിതാ സംവരണ ബിൽ പരാജയപ്പെട്ടതിൻ്റെ പശ്ചാത്തലത്തിലായിരുന്നു മോദി രാജ്യത്തെ അഭിസംബോധന ചെയ്തത്.


അധികാരത്തിൽ ഇരിക്കുന്ന പാർട്ടി ഔദ്യോഗിക മാധ്യമങ്ങളെ ഉപയോഗിച്ച് രാഷ്ട്രീയ പ്രചരണം നടത്താൻ പാടില്ല. തിരഞ്ഞെടുപ്പ് കമ്മീഷൻ നരേന്ദ്രമോദിക്കും ബിജെപിക്കും അനുകൂലമായി പ്രവർത്തിക്കുകയാണ്. ന്യൂനപക്ഷ മതത്തിനെ ലക്ഷ്യം വെച്ചുള്ള സത്യവിരുദ്ധ പ്രചരണം ബംഗാളിൽ അമിത്ഷാ നടത്തി. സിപിഎം ജനറൽ സെക്രട്ടറി എന്ന നിലയിൽ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി. ഇതിന് മുൻപ് നൽകിയ പരാതികൾ തിരഞ്ഞെടുപ്പ് കമ്മീഷൻ അവഗണിക്കുകയാണ് ഉണ്ടായത്. ഈ ബിൽ ഇപ്പോൾ അവതരിപ്പിച്ചത് തന്നെ മാതൃകാ പെരുമാറ്റച്ചട്ടങ്ങളുടെ ലംഘനമാണ്. ആഭാസകരമായാണ് പാർലമെൻ്റിലെ കാര്യങ്ങളെ ഇപ്പോൾ കൈകാര്യം ചെയ്യുന്നതെന്നും ബേബി പറഞ്ഞു.

Post a Comment

أحدث أقدم