സ്റ്റിയറിംഗ് പിടിക്കാൻ തയ്യാറാണോ?; കനിവ് 108 ആംബുലൻസില്‍ ഡ്രൈവര്‍മാരാകാൻ അവസരം; അപേക്ഷകള്‍ ക്ഷണിച്ചു



തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ കനിവ് 108 ആംബുലൻസ് പദ്ധതിയിലേക്ക് ഡ്രൈവർമാരുടെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളില്‍ ആണ് ഡ്രൈവർമാരുടെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.

കരാർ അടിസ്ഥാനത്തിലാണ് നിയമനം. പ്രായപരിധി 25 മുതല്‍ 40 വയസ്സ്‌ വരെ ആണ്. പത്താം ക്ലാസ് യോഗ്യതയും കുറഞ്ഞത് 3 വർഷത്തെ പ്രവൃത്തി പരിചയവും നിർബന്ധം ആണ്.

ഹെവി ലൈസൻസ് ഉള്ളവർക്ക് മുൻഗണന ഉണ്ട്. അപേക്ഷകർ അതത് ജില്ലയിലെ താമസക്കാർ ആവണം. അപേക്ഷകള്‍ അയക്കേണ്ട അവസാന തീയതി 21ന്‌ ആണ്.

അപേക്ഷകൾ അയക്കേണ്ട ഇ–മെയിൽ : kaniv108@emri.in. 



Post a Comment

أحدث أقدم