തങ്ങളുടെ നിയമപരമായ ആണവ അവകാശങ്ങൾ നിഷേധിക്കാൻ ഒരു രാജ്യത്തിനും അധികാരമില്ലെന്ന് ഇറാനിയൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ. നിലവിലുള്ള സംഘർഷം അന്തസ്സോടെ അവസാനിപ്പിക്കാനാണ് ഇറാൻ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ആണവ ചർച്ചകളെച്ചൊല്ലിയും പ്രാദേശിക സുരക്ഷാ ആശങ്കകളെച്ചൊല്ലിയും അമേരിക്കയുമായുള്ള പിരിമുറുക്കം തുടരുന്നതിനിടയിലാണ് ഇറാൻ പ്രസിഡന്റിന്റെ പ്രസ്താവന. യുദ്ധത്തിന്റെ വ്യാപ്തി വർദ്ധിപ്പിക്കാൻ ഇറാൻ ഉദ്ദേശിക്കുന്നില്ലെന്നും പ്രാദേശിക സമാധാനവും സ്ഥിരതയും നിലനിർത്തുന്നതിലാണ് രാജ്യത്തിന്റെ നയങ്ങൾ കേന്ദ്രീകരിച്ചിരിക്കുന്നതെന്നും അദ്ദേഹം ആവർത്തിച്ചു.
തങ്ങളുടെ ആണവ അവകാശങ്ങൾ ഇല്ലാതാക്കാൻ ആർക്കും അവകാശമില്ലെന്നും എല്ലാ ജനതകൾക്കും ഇടയിലുള്ള സമത്വത്തിന്റെ അടിസ്ഥാനത്തിൽ പരിഗണിക്കപ്പെടാനാണ് തങ്ങൾ ആഗ്രഹിക്കുന്നതെന്നും പെസെഷ്കിയാൻ പറഞ്ഞു. മേഖലയിലെ സമാധാനവും സുരക്ഷയും കാത്തുസൂക്ഷിക്കുക എന്നതാണ് തങ്ങളുടെ അടിസ്ഥാന നിലപാടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

إرسال تعليق