ബെംഗളൂരുവിൽ ശക്തമായ മഴയെ തുടർന്ന് ആശുപത്രിയുടെ ചുറ്റുമതിൽ ഇടിഞ്ഞുവീണ് മരിച്ച രണ്ട് മലയാളികളുടെ മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടു നൽകി. എറണാകുളം രാമമംഗലം സ്വദേശികളായ ലതയും സ്മിതയുമാണ് ഇന്നലെ മരിച്ചത്. ഇന്നലെ രാത്രി പോസ്റ്റ്മോർട്ടത്തിനു ശേഷമാണ് രണ്ട് മലയാളികളുടെ മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടു നൽകിയത്. പരുക്കേറ്റ മൂന്ന് മലയാളികളുടെ ഉൾപ്പെടെ നില മെച്ചപ്പെട്ടു എന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. അപകടത്തിൽ ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചിരുന്നു.
രണ്ട് മലയാളികളുൾപ്പെടെ ഏഴ് പേരാണ് ഇന്നലെയുണ്ടായ അപകടത്തിൽ മരിച്ചത്. വിനോദയാത്രയ്ക്ക് എത്തിയ എറണാകുളം രാമമംഗലം സ്വദേശികളായ ലത,സ്മിത എന്നിവരാണ് മരിച്ച മലയാളികൾ. മഴ പെയ്തപ്പോൾ ടാർപോളിൻ ഷീറ്റിന് കീഴിൽ വന്നു നിൽക്കുകയായിരുന്നു ഇവർ. റോഡിനോട് ചേർന്ന ആശുപത്രിയുടെ ചുറ്റുമതിലാണ് ഇടിഞ്ഞുവീണത്. കുടുംബശ്രീയുടെ വിനോദയാത്രക്ക് വന്നവരാണ് അപകടത്തിൽ പെട്ടത്. 56 അംഗ സംഘമാണ് വന്നത്. അമൃതം പൊടി ഉണ്ടാക്കുന്ന യൂണിറ്റിലെ അംഗങ്ങളായിരുന്നു. പർച്ചേസിന് വേണ്ടിയാണ് ഇവർ ശിവാജി നഗറിൽ എത്തിയത്.

إرسال تعليق