വിവാഹത്തിരക്കിനിടെ മോഷണം; വരൻ്റെ മൂന്ന് പവന്‍റെ മാല കാണാനില്ല, സംഭവം കോഴിക്കോട് വടകരയിൽ

 


കോഴിക്കോട് വിവാഹ വീട്ടിൽ നിന്നും വരൻ്റ മൂന്ന് പവൻ സ്വർണമാല മോഷണം പോയി. വടകര പുത്തൂരിൽ പടിക്കൽ താഴെ കുനി പ്രകാശിൻ്റ വീട്ടിൽ നിന്നാണ് ആഭരണം മോഷണം പോയത്. ഇന്നലെ ആയിരുന്നു വിവാഹം. ഡിജെ പാർട്ടിയുടെ തയ്യാറെടുപ്പിനിടെയാണ് അലമാരയിൽ നിന്നും സ്വർണം കാണാതായത്. അലമാരയുടെ പൂട്ട് പൊളിച്ച നിലയിലായിരുന്നു. അലമാരയിൽ സ്വർണ മാലയോടൊപ്പം മറ്റ് ആഭരണങ്ങൾ ഉണ്ടായിരുന്നെങ്കിലും നഷ്ടപ്പെട്ടിട്ടില്ല. വടകര പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. 

Post a Comment

أحدث أقدم