തെരുവുനായ കുറുകെ ചാടിയതിനെ തുടർന്ന് അപകടം; നിയന്ത്രണം വിട്ട ഓട്ടോ മറിഞ്ഞ് പത്തുവയസുകാരന് ദാരുണാന്ത്യം, സംഭവം തിരുവനന്തപുരത്ത്

 


തെരുവുനായ കുറുകെ ചാടിയതോടെ നിയന്ത്രണം വിട്ട ഓട്ടോ മറിഞ്ഞ് പത്തുവയസുകാരന് ദാരുണാന്ത്യം. തിരുവനന്തപുരം കടയ്ക്കാവൂര്‍ നിലയ്ക്കാമുള്ളിലാണ് അപകടം. അഞ്ചുതെങ്ങ് സ്വദേശി ബിജി-വാള്‍ട്ടര്‍ ദമ്പതികളുടെ മകന്‍ ബിനോയ് ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം മൂന്ന് മണിയോടെയാണ് അപകടമുണ്ടായത്. ബിനോയിയും അമ്മയും സഹോദരിയും ഓട്ടോയില്‍ പോകുന്നതിനിടെയാണ് അപകടം സംഭവിച്ചത്. തെരുവുനായ കുറുകെ ചാടിയതോടെ ഓട്ടോ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. ഈ സമയം ബിനോയ് വാഹനത്തില്‍ അടിയില്‍പ്പെടുകയായിരുന്നു. ഇവരെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഡ്രൈവര്‍ ഉള്‍പ്പെടെ വാഹനത്തിലുള്ള എല്ലാവര്‍ക്കും പരിക്കേറ്റിരുന്നു.

Post a Comment

أحدث أقدم