കോഴിക്കോട് ചെറുവണ്ണൂരിൽ മരം മുറിയന്ത്രം കഴുത്തിൽ പതിച്ച് മരംവെട്ടുകാരൻ മരിച്ചു


കോഴിക്കോട് : ചെറുവണ്ണൂരിൽ മരം മുറിയന്ത്രം കഴുത്തിൽ പതിച്ച് മരംവെട്ടുകാരൻ മരിച്ചു.

കാരയിൽ നട സ്വദേശി കരുവൻചാലിൽ ചോയി (78) ആണ് മരിച്ചത്. ഇന്നലെ ഉച്ചയോടെ ആയിരുന്നു അപകടം.

ചെറുവണ്ണൂരിൽ മുറിച്ചിട്ട മരം ചെറിയ കഷണം ആക്കുമ്പോൾ യന്ത്രം അബദ്ധത്തിൽ ചോയിയുടെ കഴുത്തിൽ കൊള്ളുകയായിരുന്നു എന്നാണ് ലഭിച്ച വിവരം. ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.



Post a Comment

Previous Post Next Post