കോട്ടയം : കൊല്ലാട് ചാർജർ ചോദിച്ച് വീട്ടിലെത്തിയ പാസ്റ്റർ 13 കാരനെ ലൈംഗികമായി പീഡിപ്പിച്ചു.
സംഭവത്തിൽ കോട്ടയം കൊല്ലാട് കുന്നമ്പള്ളി തോപ്പിൽ വീട്ടിൽ പാസ്റ്റർ ബേബി (കൊച്ച് -62)യെ കോട്ടയം ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തു.
നവംബർ 14 ന് ശിശുദിനത്തിലായിരുന്നു കേസിനാസ്പദമായ സംഭവം. 13 കാരനും സഹോദരനും മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്. ഈ സമയം വീട്ടിലെത്തിയ പ്രതി കുട്ടിയോട് ചാർജർ ആവശ്യപ്പെട്ടു. കുട്ടി ചാർജർ എടുത്തതോടെ ഫോൺ വീട്ടിൽ തന്നെ കുത്തിയിടാൻ ഇയാൾ ആവശ്യപ്പെട്ടു.
ഇതോടെ കുട്ടി ഫോൺ ചാർജിലിടാനായി മുറിയിലേയ്ക്കു പോയി. ഈ സമയം പിന്നാലെ എത്തിയ പ്രതി കുട്ടിയെ കടന്ന് പിടിക്കുകയും, ലൈംഗിക അതിക്രമം നടത്തുകയുമായിരുന്നു.
വീട്ടുകാർ മടങ്ങിയെത്തിയതോടെ പേടിച്ചിരിക്കുന്ന കുട്ടിയെ കണ്ട് കാര്യം ചോദിച്ചപ്പോഴാണ് പീഡന വിവരം പുറത്തറിയുന്നത്,ഇതോടെ കുടുംബം കോട്ടയം ഈസ്റ്റ് പൊലീസിൽ പരാതി നൽകി.
തുടർന്ന് കുട്ടിയുടെ മൊഴിയെടുത്ത ശേഷം പ്രതിയെ അറസ്റ്റ് ചെയത്,കോടതിയിൽ ഹാജരാക്കി.

Post a Comment