കൊണ്ടോട്ടി : മലപ്പുറം കൊണ്ടോട്ടിയിൽ ബൈക്കും ലോറിയും കൂട്ടിയിടിച്ച് 17 കാരി മരിച്ചു .പുൽപ്പറ്റ തോട്ടേക്കാട് സ്വദേശി ഗോപിനാഥൻ്റെ മകൾ ഗീതികയാണ് മരിച്ചത്.
ബന്ധുവായ യുവാവിനൊപ്പം കോഴിക്കോട്ടേക്ക് പോവുന്നതിനിടെ കൊണ്ടോട്ടി നെടിയിരുപ്പ് ചാരങ്കുത്ത് വെച്ചാണ് അപകടം ഉണ്ടായത്.
കൂടെയുണ്ടായിരുന്ന മലപ്പുറം പൂകൊളത്തൂർ സ്വദേശി മിഥുൻ നാഥിനെ പരിക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

Post a Comment