തിരുവനന്തപുരം : വർക്കലയിൽ മദ്യലഹരിയിൽ ഓടുന്ന ട്രെയിനിൽ നിന്ന് പെൺകുട്ടിയെ പുറത്തേക്ക് ചവിട്ടി തള്ളിയിട്ട പ്രതിയെ കീഴ്പ്പെടുത്തിയയാളെ തിരിച്ചറിഞ്ഞു.
കൊച്ചുവേളിയിൽ ജോലി ചെയ്യുന്ന ബിഹാർ സ്വദേശി ശങ്കര് ബശ്വാനാണ് അന്ന് പ്രതി കീഴ്പെടുത്തി പെൺകുട്ടികളെ രക്ഷപ്പെടുത്തിയത്. ഇയാളുടെ മൊഴി രേഖപ്പെടുത്തി.
അതേസമയം, ട്രെയിനിൽ നിന്ന് പെൺകുട്ടിയെ തള്ളിയിട്ട സംഭവം പുന:രാവിഷ്കരിച്ചു.
അതേ ട്രെയിനിൽ പ്രതി സുരേഷ് കുമാറിനെ എത്തിച്ചാണ് തെളിവെടുപ്പ്. നിർത്തിയ ട്രെയിനിൽ വെച്ചായിരുന്നു പുന:രാവിഷ്കരണം.
നവംബർ രണ്ടിനാണ് കേരള എക്‌സ്പ്രസ് ട്രെയിനിൽവെച്ച് സുരേഷ് കുമാർ ശ്രീക്കുട്ടിയെ പുറത്തേക്ക് ചവിട്ടിയത്. പുകവലിച്ചത് ചോദ്യം ചെയ്തതിൽ പ്രകോപിതനായ ഇയാൾ വാതിലിന് സമീപം നിൽക്കുകയായിരുന്നു ശ്രീക്കുട്ടിയെ ചവിട്ടി വീഴ്ത്തുകയായിരുന്നു. കൂടെയുണ്ടായിരുന്ന അർച്ചനയെയും ഇയാൾ തള്ളിയിടാൻ ശ്രമിച്ചിരുന്നു. ഗുരുതരമായി പരിക്കേറ്റ ശ്രീക്കുട്ടി മെഡിക്കൽ കോളേജിൽ ചികിത്സ തുടരുകയാണ്.

Post a Comment