സമരം കടുപ്പിച്ച്‌ എല്‍പിഎസ്ടി ഉദ്യോഗാര്‍ത്ഥികള്‍: തലമുണ്ഡനം ചെയ്ത് പ്രതിഷേധം, സര്‍ക്കാരിനെതിരെ ഉദ്യോഗാര്‍ത്ഥികള്‍

 


തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നില്‍ സംസ്ഥാനസർക്കാരിനെതിരെ സമരം കടുപ്പിച്ച്‌ എല്‍പിഎസ്ടി ഉദ്യോഗാർത്ഥികള്‍.

നിരാഹാരമിരിക്കുന്ന ഉദ്യോഗാർത്ഥി എം ജയകൃഷ്ണൻ തലമുണ്ഡനം ചെയ്ത് പ്രതിഷേധം ആരംഭിച്ചു. എസ് വളർമതിയും സമരപന്തലില്‍ ഉണ്ടായിരുന്നു. ജയകൃഷ്ണന്റെ നിരാഹാര സമരം പത്താം ദിവസം പിന്നിട്ടിരുന്നു. ഉദ്യോഗാർത്ഥികളുടെ അനിശ്ചിതകാല സമരം 138-ാം ദിവസത്തിലേക്ക് കടന്നു.


മുഖ്യമന്ത്രി ഇന്നും കരയുമോ എന്നറിയില്ല, അദ്ദേഹത്തിന് കരച്ചില്‍ വരാതിരിക്കട്ടെ, മുഖ്യമന്ത്രി കരയുന്നത് ഞങ്ങള്‍ക്ക് ഇഷ്ടമല്ലെന്ന് എം ജയകൃഷ്ണൻ പറഞ്ഞു. സർക്കാർ പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ്. ചർച്ചക്ക് വഴിയൊരുക്കിയത് മുഖ്യമന്ത്രി. എന്നാല്‍ തടസം നിന്നത് മുഖ്യമന്ത്രി കൈകാര്യം ചെയുന്ന ധനവകുപ്പാണെന്ന് ജയകൃഷ്ണൻ പറഞ്ഞു. ചർച്ച സർക്കാരിന്റെ മുഖം രക്ഷിക്കാനുള്ള കേവലം നാടകമാണ്. നിരാഹാരം ഇരിക്കുന്നവരോട് ഒരാഴ്ച സമയം ചോദിക്കുന്നത് നീതികേടാണെന്ന് ജയകൃഷ്ണൻ പറഞ്ഞു.

ആരോഗ്യ പ്രശ്നങ്ങളാല്‍ നിരാഹാരം സമരം അവസാനിപ്പിക്കുകയാണെന്ന് എം ജയകൃഷ്ണൻ അറിയിച്ചു. ജീവൻ രക്ഷിക്കാൻ സർക്കാരിനെ കൊണ്ട് ആകുന്നില്ലെന്നും ഇത് സമരത്തിന് പിന്നോട്ട് പോകുന്നു എന്നല്ല അർഥമെന്നും ജയകൃഷ്ണൻ വ്യക്തമാക്കി. ജീവനു വിലയില്ലാത്ത സർക്കാറിനു മുന്നില്‍ എന്തിന് നിരാഹാരമിരിക്കുന്നുവെന്ന് ആളുകള്‍ ചോദിക്കുന്നുണ്ടെന്ന് അദേഹം കൂട്ടിച്ചേർത്തു. ജയകൃഷ്ണൻ മാത്രമാണ് നിലവില്‍ നിരാഹാരം അവസ്നിപ്പിച്ചത്. എസ്‌ വളർമതി നിരാഹാരം തുടരും.

Post a Comment

أحدث أقدم