തിരുവനന്തപുരം: മയില്‍പ്പീലി യങ് സ്കോളർഷിപ്പ് പരീക്ഷ നടത്താൻ ഹൈക്കോടതിയുടെ അനുമതി. ജില്ലാതല പരീക്ഷകള്‍ നടത്താനാണ് അനുമതി നല്‍കിയിരിക്കുന്നത്.
എന്നാല്‍ ഫലം പ്രഖ്യാപിക്കാനോ സംസ്ഥാനതല പരീക്ഷ നടത്താനോ പാടില്ലെന്ന് ഹൈക്കോടതി നിർദേശം നല്കി. ബിജെപി അനുകൂല അധ്യാപക സംഘടനയായ ദേശീയ അധ്യാപക പരിഷത്താണ് ഇക്കാര്യത്തില്‍ ഹൈക്കോടതിയെ സമീപിച്ചത്.
നവംബർ 14നാണ് പൊതുവിദ്യാഭ്യാസ ഡയറക്ടർ നല്കിയ അനുമതി ഉത്തരവ് പിൻവലിച്ചുകൊണ്ട് സർക്കാരിന്റെ മറ്റൊരു തീരുമാനം വരുന്നത്.

إرسال تعليق