ശബരിമല തീര്‍ത്ഥാടകൻ പമ്പയില്‍ ഹൃദയാഘാതം മൂലം മരിച്ചു; മരിച്ചത് ആന്ധ്രപ്രദേശ് സ്വദേശി


പത്തനംതിട്ട: ശബരിമല ദർശനത്തിനെത്തിയ തീർത്ഥാടകൻ പമ്പയില്‍ ഹൃദയാഘാതം മൂലം മരിച്ചു. ആന്ധ്രപ്രദേശ് സ്വദേശിയായ ജമി അട്ടകേശ്വര റാവു (48) ആണ് മരിച്ചത്.

പമ്പ പൊലീസ് കണ്‍ട്രോള്‍ റൂമിന് സമീപത്തായിരുന്നു സംഭവം. 

ഇവിടെ വെച്ച്‌ കുഴഞ്ഞുവീണ ജമി അട്ടകേശ്വര റാവുവിന് പൊലീസ് ഉടൻതന്നെ പ്രാഥമിക ശുശ്രൂഷ നല്‍കി പമ്പ സർക്കാർ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.


Post a Comment

أحدث أقدم