ശബരിമല: സന്നിധാനത്ത് വിർച്വല്‍ ക്യൂ ബുക്ക് ചെയ്തശേഷം റദ്ദാക്കിയ സ്ലോട്ടുകള്‍ വീണ്ടും ബുക്കിങ്ങിനായി ലഭ്യമാവുക 8 മണിക്കൂറിന് ശേഷമായിരിക്കുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ ജയകുമാർ.
പുതിയ പരിഷ്‌കാരം നിലവില്‍വന്നു. കൂട്ടത്തോടെ സ്ലോട്ടുകള്‍ ബുക്ക് ചെയ്തശേഷം റദ്ദാക്കി പുതിയ ആളുകള്‍ക്ക് ലഭ്യമാക്കുന്ന തരത്തില്‍ ആസൂത്രിത ശ്രമമുണ്ടെങ്കില്‍ തടയുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ പരിഷ്‌കാരമെന്ന് അദ്ദേഹം വാർത്താസമ്മേളനത്തില്‍ പറഞ്ഞു.
ഒരാഴ്ച പിന്നിട്ട മണ്ഡലമകരവിളക്ക് കാലം പൂർണ സംതൃപ്തി നല്‍കുന്നതായി ദേവസ്വം ബോർഡ് പ്രസിഡന്റ് പറഞ്ഞു. വിർച്വല്‍ ക്യൂ വഴിയോ സ്‌പോട്ട് ബുക്കിംഗ് വഴിയോ മാത്രം അയ്യപ്പൻമാർ വരുന്നത് മൂലം കൃത്യമായ തയ്യാറെടുപ്പിലൂടെ തിരക്ക് നിയന്ത്രിക്കാൻ കഴിയുന്ന അച്ചടക്കം കൊണ്ടുവരാൻ കഴിഞ്ഞു എന്നതാണ് പ്രധാനം. പണമിടപാട് പൂർണ്ണമായും ഡിജിറ്റല്‍ ആക്കിയതിനാല്‍ വരുമാന ചോർച്ച തടയാൻ സാധിച്ചു. ഇത് മൊത്തം വരുമാനത്തിന്റെ വർധനയില്‍ പ്രതിഫലിക്കും. സന്നിധാനത്തും പരിസരത്തും വൃത്തിയുള്ള അന്തരീക്ഷമാണ് തൃപ്തി നല്‍കുന്ന മറ്റൊരു കാര്യം.
നിലയ്ക്കലില്‍ വാഹനങ്ങളുടെ പാർക്കിംഗ് ക്രമീകരിക്കപ്പെട്ടു. 12,000 വാഹനങ്ങള്‍ വരെ ഒരേ സമയം പാർക്ക് ചെയ്യാം. തീർത്ഥാടകർക്ക് വാഹനങ്ങള്‍ പാർക്ക് ചെയ്തിടത്തേക്ക് പോകാൻ നിലയ്ക്കലില്‍ നിന്നുള്ള കെഎസ്‌ആർടിസിയുടെ സർക്കുലർ സർവീസുകളുടെ എണ്ണം കൂട്ടും.

إرسال تعليق