എല്‍പിഎസ്‍ടി സമരം; ചര്‍ച്ചയ്ക്ക് ക്ഷണിക്കാതെ സര്‍ക്കാര്‍



തിരുവനന്തപുരം: എല്‍പിഎസ്‍ടി ഉദ്യോഗാർത്ഥികളുടെ അനിശ്ചിതകാല സമരം ഇന്ന് 143-ാം ദിവസത്തിലേക്ക് കടന്നുവെങ്കിലും അനുനയത്തിന്റെ സൂചനകള്‍ ഇല്ല.

ഉദ്യോഗാർത്ഥികളുമായി ഇതുവരെ സർക്കാർ തുടർ ചർച്ചയ്ക്ക് ബന്ധപ്പെട്ടിട്ടില്ല. കഴിഞ്ഞാഴ്ച സമരനേതാവ് വളർമതിയുമായി നടത്തിയ ചർച്ചയ്ക്ക് ശേഷം ബുധനാഴ്ചയ്ക്കുള്ളില്‍ വീണ്ടും ചർച്ച നടത്തുമെന്ന് അറിയിച്ചിരുന്നു. 

എന്നാല്‍ തുടർചർച്ച സംബന്ധിച്ച സൂചനകളൊന്നും സർക്കാർ നല്‍കിയിട്ടില്ല. ഇന്ന് ചേരുന്ന മന്ത്രിസഭാ യോഗത്തില്‍ എല്‍പിഎസ്‍ടി വിഷയം ചർച്ചയാകില്ലെന്നാണ് സൂചന. അധ്യാപക - വിദ്യാർത്ഥി അനുപാതം കുറച്ചില്ലെങ്കില്‍ റിട്ടയർമെന്റ് ഒഴിവുകള്‍ റാങ്ക് പട്ടികയില്‍ നിന്ന് നടത്തണമെന്നാണ് ഉദ്യോഗാർത്ഥികളുടെ ആവശ്യം.

അതേസമയം ഉദ്യോഗാർത്ഥികളുടെ സമരം ശക്തായി തുടരുകയാണ്. അധ്യാപക - വിദ്യാർത്ഥി അനുപാതം കുറയ്ക്കണമെന്ന ഉദ്യോഗാർത്ഥികളുടെ ആവശ്യം നടപ്പാക്കാനാവില്ലെന്നാണ് സർക്കാർ നിലപാട്. ഈ സാഹചര്യത്തില്‍ റിട്ടയർമെന്റ് ഒഴിവുകള്‍ റാങ്ക് പട്ടികയില്‍ നിന്ന് നടത്തണമെന്ന ഉദ്യോഗാർത്ഥികളുടെ ആവശ്യത്തിന്മേലുള്ള ചർച്ചകളും സർക്കാരിൻ്റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ല. അതിനിടെ, യുപിഎസ്‍ടി ഉദ്യോഗാർത്ഥികളും സമാന ആവശ്യങ്ങള്‍ ഉന്നയിച്ച്‌ സമരവുമായി മുന്നോട്ടുവന്നിട്ടുണ്ട്. ഒമ്പത് ജില്ലകളില്‍ റാങ്ക് പട്ടികയില്‍ ഒന്നാം സ്ഥാനം ലഭിച്ചവർക്ക് പോലും ജോലി ലഭിച്ചിട്ടില്ലെന്നും സർക്കാർ അടിയന്തര ഇടപെടല്‍ നടത്തണമെന്നുമാണ് ഉദ്യോഗാർത്ഥികളുടെ ആവശ്യം.

Post a Comment

أحدث أقدم