കെഎസ്‌ആര്‍ടിസി യാത്രക്കാര്‍ക്ക് വമ്പൻ ഓഫര്‍; ടിക്കറ്റ് നിരക്കിന്റെ 50 ശതമാനം ക്യാഷ്‌ബാക്ക്



തിരുവനന്തപുരം: കെഎസ്‌ആർടിസി ബസ് യാത്രക്കാ‌ർക്ക് ഡിജിറ്റല്‍ പേയ്‌മെന്റ് കൂടുതല്‍ ലളിതമാക്കാൻ ചലോ ആപ്പില്‍ പുതിയ സംവിധാനങ്ങള്‍ നിലവില്‍ വന്നു.

'സ്‌കാൻ ആൻഡ് പേ', 'ചലോ യുപിഐ' എന്നീ രണ്ട് ഫീച്ചറുകളാണ് പുതുതായി അവതരിപ്പിച്ചിരിക്കുന്നത്.

കണ്ടക്‌ടറുടെ കൈവശമുള്ള ഇലക്‌ട്രോണിക് ടിക്കറ്റ് മെഷീനില്‍ ലഭിക്കുന്ന ചലോ യുപിഐ ക്യൂആർ കോഡ്, ആപ്പ് വഴി സ്‌കാൻ ചെയ്‌ത് നേരിട്ട് പണമടയ്‌ക്കാൻ കഴിയുന്നതാണ് സ്‌കാൻ ആൻഡ് പേ സംവിധാനം. കൂടാതെ, ഫോണിലെ മറ്റ് യുപിഐ ആപ്പുകളിലേക്ക് മാറാതെ തന്നെ പണമടയ്‌ക്കാൻ കഴിയുന്നതാണ് രണ്ടാമത്തെ സംവിധാനം. ഇതിനായി ചലോ ആപ്പില്‍ത്തന്നെ നേരിട്ട് യുപിഐ പിൻ നല്‍കി പണമടച്ചാല്‍ മതി.

പുതിയ പേയ്‌മെന്റ് രീതികള്‍ ഉപയോഗിക്കുന്ന യാത്രക്കാർക്കായി നവംബർ 30 വരെ ആകർഷകമായ ക്യാഷ്‌ബാക്ക് ഓഫറും ഒരുക്കിയിട്ടുണ്ട്, കുറഞ്ഞത് അഞ്ച് രൂപയുടെ ഇടപാട് നടത്തുന്നവർക്ക് ഓരോ ഇടപാടിനും 50 ശതമാനം ക്യാഷ്‌ബാക്ക് ലഭിക്കും. ഒരു ഇടപാടില്‍ പരമാവധി പത്ത് രൂപ വരെയാണ് ക്യാഷ്‌ബാക്കായി ലഭിക്കുക. ഈ തുക 24 മണിക്കൂറിനുള്ളില്‍ ഭീം ആപ്പ് വഴി യാത്രക്കാർക്ക് തിരികെ ലഭിക്കും.

നിലവില്‍ ആൻഡ്രോയിഡ് ഫോണ്‍ ഉപയോക്താക്കള്‍ക്ക് മാത്രമാണ് ഈ സേവനം ലഭ്യമാകുക. ചലോ ആപ്പില്‍ ഈ സൗകര്യങ്ങള്‍ കാണുന്നില്ലെങ്കില്‍ ഏറ്റവും പുതിയ പതിപ്പിലേക്ക് അപ്‌ഡേറ്റ് ചെയ്യേണ്ടതാണ്.


Post a Comment

أحدث أقدم