കോട്ടയം: ഷാഫി പറമ്പില്‍ എംപിക്കെതിരെ വീണ്ടും വിമർശനവുമായി രാജ്മോഹൻ ഉണ്ണിത്താന്റെ മകൻ അമല്‍ ഉണ്ണിത്താൻ.
യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനത്ത് മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പേര് നിർദേശിച്ചെന്ന് പറയപ്പെടുന്ന ജെ എസ് അഖിലിനെ ഒഴിവാക്കി രാഹുല്‍ മാങ്കൂട്ടത്തിലിനെ നിയമിച്ചതിലാണ് വിമർശനം.
ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് പ്രതികരണം.
കുറിപ്പിന്റെ പൂർണരൂപം
ജെ.എസ്. അഖിലിന്റെ പേര് വെട്ടി, പകരം ഒരു സകലകലാവല്ലഭനെ യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റാക്കിയ മഹാന്മാരോട് ഒരു ചോദ്യം…
അനില്‍ ചിലർക്ക് അയോഗ്യനായി… എന്നിട്ട് അന്ന് നിങ്ങള്‍ കണ്ടെത്തിയ മഹാപ്രതിഭയുടെ യോഗ്യത എന്തായിരുന്നു?
പേര് വെട്ടാൻ കാണിച്ച ധൈര്യം, ആ തീരുമാനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാനും കാണിക്കണം!
ഇനിയും ഒളിച്ചിരിക്കാതെ പുറത്തുവരണം…
തിരഞ്ഞെടുക്കപ്പെട്ട പ്രതിഭയെ കേരളം അറിഞ്ഞു… ഇനി തിരഞ്ഞെടുത്ത പ്രതിഭകളെക്കൂടി കേരളമൊന്ന് അറിയട്ടെ!
പിന്നെ, സൈബർ ആക്രമണം നടത്തുന്നവരോട് അതു നടത്താൻ പറഞ്ഞവരോടും ഒരു വാക്ക്... നിങ്ങളുടെ കമന്റുകള്‍ എന്റെ നിലവാരമല്ല, നിങ്ങളുടെ സംസ്കാരമാണ് വിളിച്ചോതുന്നത്. അതെനിക്കൊരു വിഷയമേയല്ല!
നിങ്ങള്‍ക്ക് കുരയ്ക്കാനുള്ള സ്വാതന്ത്ര്യമുണ്ട്... എനിക്ക് പറയാനുള്ളത് പറയാനും!

إرسال تعليق