തിരുവനന്തപുരം: കോണ്‍ഗ്രസില്‍ സൈബർ പോര് രൂക്ഷമായതിനിടെ കെ സി വേണുഗോപാലിനെതിരായ സൈബർ ആക്രമണത്തില്‍ പൊലീസ് മേധാവിക്ക് വീണ്ടും പരാതി.
80 വ്യാജ അക്കൗണ്ടുകള്‍ വഴിയാണ് സൈബർ ആക്രമണമെന്നാണ് പരാതിയില്‍ പറയുന്നത്. ഇതിന് പിന്നിലുള്ളവരെ കണ്ടെത്തണമെന്നാണ് ആവശ്യം. കെപിസിസി ജനറല്‍ സെക്രട്ടറി ദീപ്തി മേരി വർഗീസ് ആണ് വീണ്ടും പരാതി നല്‍കിയത്.
മുമ്പ് നല്കിയ പരാതിയില്‍ നടപടിയുണ്ടാകാത്തതില്‍ വിമർശനം ഉന്നയിച്ച ദീപ്തി മേരി വർഗീസ്, സമഗ്രമായ സൈബർ അനേഷണം വേണമെന്നാണ് ആവശ്യപ്പെടുന്നത്. കെ സിയെ ലക്ഷ്യമിടുന്ന അക്കൗണ്ടുകളുടെ പരസ്പര ബന്ധം അന്വേഷിക്കണമെന്നും പ്രചാരണത്തിന്റെ ഉറവിടം കണ്ടെത്തണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടു. പരാതിക്കൊപ്പം 80 അക്കൗണ്ടുകളുടെ വിവരങ്ങളും കൈമാറിയിട്ടുണ്ട്. അക്കൗണ്ടുകള്‍ നീക്കാൻ മെറ്റയോട് ആവശ്യപ്പെടണമെന്നാണ് ആവശ്യം.

إرسال تعليق