ആഭരണപ്രേമികള്‍ക്ക് വൻ ആശ്വാസം; സ്വര്‍ണവില കുത്തനെ ഇടിഞ്ഞു, പവൻ 91,360 രൂപയില്‍



തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയില്‍ കനത്ത ഇടിവ്. 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 295 രൂപ കുറഞ്ഞ് 11,420 രൂപയായി.

ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 91,360 രൂപയിലെത്തി. ഇന്നലെ ഗ്രാമിന് 115 രൂപ വർധിച്ചതിന് പിന്നാലെയാണ് ഇന്ന് വിപണിയില്‍ വലിയ ഇടിവ് രേഖപ്പെടുത്തിയിരിക്കുന്നത്.18 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 240 രൂപ കുറഞ്ഞ് 9,345 രൂപയും പവന് 74,760 രൂപയുമായി. 14 കാരറ്റിന് ഗ്രാമിന് 190 രൂപ ഇടിഞ്ഞ് 7,315 രൂപയിലെത്തി (പവന് 58,520 രൂപ). 9 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 125 രൂപ കുറഞ്ഞ് 4,720 രൂപയും പവന് 37,760 രൂപയുമാണ് ഇന്നത്തെ നിരക്ക്.

അതേസമയം, വെള്ളി വിലയില്‍ മാറ്റമില്ലാതെ തുടരുന്നു; ഗ്രാമിന് 165 രൂപയിലും 10 ഗ്രാമിന് 1,650 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.പശ്ചിമേഷ്യൻ സംഘർഷമടക്കമുള്ള ഭൗമരാഷ്ട്രീയ സാഹചര്യങ്ങള്‍ സങ്കീർണമായി തുടരുന്നത് ആഗോള വിപണിയില്‍ വലിയ തോതില്‍ പ്രതിഫലിക്കുന്നുണ്ട്. ഇതിന്റെ ചുവടുപിടിച്ച്‌ ഇന്ത്യൻ വിപണിയിലും വരും ദിവസങ്ങളില്‍ വിലയില്‍ ചാഞ്ചാട്ടം തുടരാൻ സാധ്യതയുണ്ടെന്ന് സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നു.

അതേസമയം, സ്വർണവിലയില്‍ വലിയ തോതിലുള്ള ഇടിവ് പ്രതീക്ഷിക്കേണ്ടതില്ലെന്നും ധനകാര്യ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. രാജ്യാന്തര വിപണിയിലെ ചലനങ്ങളും ഡോളറിന്റെ മൂല്യത്തിലുണ്ടാകുന്ന കയറ്റിറക്കങ്ങളും ആഭ്യന്തര വിപണിയിലും തുടർന്നും പ്രതിഫലിക്കും.

Post a Comment

أحدث أقدم