ഇടുക്കി: മൂന്നാറില്‍ ചക്കക്കൊമ്പനെ പിടികൂടാനുള്ള ദൗത്യം മൂന്നാം ദിവസവും തുടരുന്നു. 301 ഏക്കറിലെ അംഗനവാടിക്ക് സമീപം കഴിഞ്ഞ ദിവസം മയക്കുവെടിവെച്ച അതേ ഭാഗത്തിനടുത്ത് തന്നെയാണ് ഇന്ന് വീണ്ടും ആദ്യ ഡോസ് നല്‍കിയത്.
ആനയെ ഇപ്പോള്‍ ദൗത്യസംഘം നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. മയങ്ങിയാല്‍ ഉടൻ അടുത്ത ഡോസ് നല്‍കാനും പിന്നീട് കോളർ ധരിപ്പിക്കാനുമുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ മയക്കുവെടി വെച്ചിരുന്നെങ്കിലും ആനയെ നിയന്ത്രണവിധേയമാക്കാൻ കഴിഞ്ഞിരുന്നില്ല. അതിനാലാണ് ഇന്നും ദൗത്യം തുടർന്നത്.
മൂന്നാം ദിവസമായ ഇന്ന് രാവിലെ നടുത്തുരുത്തി തുരുത്ത് ഭാഗത്താണ് ആനയെ കണ്ടെത്തിയത്. അവിടെ നിന്ന് പന്നിയാർ എസ്റ്റേറ്റ് ഭാഗത്തേക്ക് ആന നീങ്ങാതിരിക്കാനുള്ള നടപടികളാണ് ആദ്യം സ്വീകരിച്ചത്. ഇതിനായി ബോട്ടില്‍ സംഘത്തെയും വിന്യസിച്ചിരുന്നു. എല്ലാ സജ്ജീകരണങ്ങളുമായാണ് സംഘം സ്ഥലത്ത് നിലയുറപ്പിച്ചത്.
ആന പന്നിയാർ ഭാഗത്തേക്കോ ആദ്യദിവസം സഞ്ചരിച്ച 301 കോളനി ഭാഗത്തേക്കോ നീങ്ങാനാണ് സാധ്യതയെന്ന് സംഘം കരുതിയിരുന്നു. അതിനിടെ ആനയെ വെടിവെക്കുന്നതിന് അനുയോജ്യമായ സ്ഥലത്തേക്ക് എത്തിക്കാനുള്ള ശ്രമവും തുടർന്നു. പിന്നീട് ആനയിറങ്കല്‍ ജലാശയത്തില്‍ ബോട്ടിലുള്ള സംഘത്തിന് ആർആർടി നിരീക്ഷണ സംഘം നിർദേശങ്ങള്‍ നല്കി. ഇതിനിടെ എണ്‍പതേക്കറില്‍ നിന്ന് തുരുത്തിലേക്ക് പോകുന്ന വഴി തുറസായ ഭാഗത്തേക്ക് ആന നീങ്ങി.
പിന്നാലെ ഡാമിലെ വെള്ളത്തിലേക്ക് ഇറങ്ങി നീന്താനും തുടങ്ങി. കരയിലേക്ക് കയറിയാല്‍ മയക്കുവെടിവെക്കാനാകുമെന്നാണ് വനംവകുപ്പ് അറിയിച്ചത്. എന്നാല്‍ ലാസയില്‍നിന്ന് ഇടികുഴി ഭാഗത്തേക്ക് നീങ്ങിയ ആന പിന്നീട് തുരുത്തിലെ കാട്ടിലേക്ക് കയറി. അവിടെ നിന്ന് മറയൂർ കുടി ഭാഗത്തേക്കും തുടർന്ന് കൊക്കുപാറ ഭാഗത്തേക്കുമാണ് ആന നീങ്ങിയത്. ദൗത്യസംഘം ആനയുടെ നീക്കം തുടർച്ചയായി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്.

إرسال تعليق