ഡൽഹിയിൽ വനിതാ മാധ്യമ പ്രവർത്തകർക്കെതിരായ അതിക്രമം; മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ നേരിട്ടെത്തി വിശദീകരിക്കണമെന്ന് കോടതി

 


ന്യൂഡൽഹി : റിപ്പോര്‍ട്ടര്‍ ടിവിയിലെ ഉള്‍പ്പടെയുള്ള വനിതാ മാധ്യമ പ്രവര്‍ത്തകര്‍ക്ക് എതിരായ അതിക്രമത്തില്‍ ഡൽഹി പൊലീസിനെതിരെ സുപ്രീം കോടതി. മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ നേരിട്ട് ഹാജരായി സംഭവം വിശദീകരിക്കണമെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു.


ആക്ഷേപങ്ങളില്‍ വ്യാഴാഴ്ച നേരിട്ട് ഹാജരായി മറുപടി നല്‍കണം. നെറ്റ് വര്‍ക്ക് ഓഫ് വുമണ്‍ ഇന്‍ മീഡിയ നല്‍കിയ ഹര്‍ജിയിലാണ് നടപടി. പ്രതിഷേധം റിപ്പോര്‍ട്ട് ചെയ്യുന്ന വനിതാ മാധ്യമ പ്രവര്‍ത്തകരുടെ സുരക്ഷ ഉറപ്പാക്കണമെന്നാണ് നെറ്റ് വര്‍ക്ക് ഓഫ് വുമണ്‍ ഇന്‍ മീഡിയ നല്‍കിയ ഹര്‍ജിയിലെ ആവശ്യം.


വനിതാ മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരായ പൊലീസ് അതിക്രമവും പ്രതിഷേധ സ്ഥലത്തുനിന്ന് വനിതാ മാധ്യമ പ്രവര്‍ത്തകരെ ബലം പ്രയോഗിച്ച് മാറ്റിയതും അന്വേഷിക്കണമെന്നും കോടതി നിർദ്ദേശിച്ചു. സ്വതന്ത്ര മാധ്യമ പ്രവര്‍ത്തന സാഹചര്യം ഉറപ്പാക്കണമെന്നും നെറ്റ് വര്‍ക്ക് ഓഫ് വുമണ്‍ ഇന്‍ മീഡിയയ്ക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷക ഇന്ദിര ജയ്‌സിംഗ് ആവശ്യപ്പെട്ടു. മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് നടപടി പാടില്ലെന്ന് മുതിര്‍ന്ന അഭിഭാഷകന്‍ ഗോപാല്‍ ശങ്കരനാരായണനും സുപ്രീം കോടതിയില്‍ വാദമുയര്‍ത്തി.

Post a Comment

أحدث أقدم