പാമ്പുകടിയേറ്റ് ചികിത്സയിലിരുന്ന 13 വയസുകാരി മരിച്ചു; സംഭവം ആലപ്പുഴ അരൂരിൽ


 ആലപ്പുഴ അരൂരിൽ പാമ്പുകടിയേറ്റ് ചികിത്സയിലിരുന്ന 13 വയസുകാരി മരിച്ചു. അരൂർ സ്വദേശിനിയായ നിയ ലെനിൻ ആണ് മരിച്ചത്. മെയ് 8നാണ് പാമ്പുകടി ഏറ്റതിനെത്തുടർന്ന് പെൺകുട്ടിയെ ലേക്‌ഷോർ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കുട്ടിയെ അണലി കടിച്ചുവെന്നാണ് നിഗമനം. ഡാൻസ് കളിക്കുന്നതിനിടയിലാണ് പെൺകുട്ടിയ്ക്ക് പാമ്പുകടിയേറ്റത്. ഉറുമ്പ് കടിച്ചതാണെന്നാണ് കുട്ടി വീട്ടുകാരോട് പറഞ്ഞത്. ഒരു മണിക്കൂറിന് ശേഷം കുഴഞ്ഞു വീഴുകയായിരുന്നു. ഞായറാഴ്ച രാവിലെ ഏഴരയോടെയാണ് പെൺകുട്ടിയുടെ മരണം സ്ഥിരീകരിച്ചത്.

Post a Comment

أحدث أقدم