5 ദിവസം മുൻപ് കാണാതായ 12കാരിയുടെ മൃതദേഹം പാതിയിലേറെയും മുതലകൾ തിന്ന നിലയിൽ; രണ്ടാനച്ഛൻ കസ്റ്റഡിയിൽ, സംഭവം മധ്യപ്രദേശിൽ


 5 ദിവസം മുൻപ് കാണാതായ 12കാരിയുടെ മൃതദേഹം മുതലകൾ പാതി തിന്ന നിലയിൽ കണ്ടെത്തി. മധ്യപ്രദേശിലെ സിരോലിലാണ് സംഭവം. ഭിണ്ടിലെ സിന്ധ് നദീ പരിസരത്താണ് 12കാരിയുടെ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയത്. മൃതദേഹത്തിന്റെ ഏറിയ പങ്കും മുതലകൾ തിന്ന നിലയിലാണ് 12കാരിയെ കണ്ടെത്തിയിട്ടുള്ളത്. സംഭവത്തിൽ 12കാരിയുടെ രണ്ടാനച്ഛനെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. അഞ്ചാം ക്ലാസുകാരിയെ മെയ് 25നാണ് കാണാതായതായി പരാതി ലഭിക്കുന്നത്. പരാതി ലഭിച്ചപ്പോൾ തന്നെ കുട്ടിയുടെ രണ്ടാനച്ഛന്റെ മൊഴിയിലെ അസ്വഭാവികതയിൽ പൊലീസിന് സംശയമുണ്ടായിരുന്നു.


കുട്ടി വീട്ടിൽ വെച്ച് ജീവനൊടുക്കിയതാണെന്നാണ് പൊലീസ് കസ്റ്റഡിയിലുള്ള രണ്ടാനച്ഛൻ അവകാശപ്പെടുന്നത്. തുടർന്നുണ്ടായ ഭയവും സാമൂഹികമായ നാണക്കേടും കാരണമാണ് മൃതദേഹം രഹസ്യമായി ഭിന്ദ് ജില്ലയിലെ സിന്ധ് നദിയിൽ തള്ളിയതെന്നാണ് ഇയാൾ പൊലീസിന് നൽകിയിരിക്കുന്ന മൊഴി. കുട്ടി ശരിക്കും ആത്മഹത്യ ചെയ്തതാണോ അതോ കൊലപാതകം മറച്ചുവെക്കാൻ വേണ്ടി രണ്ടാനച്ഛൻ രംഗങ്ങൾ കൃത്രിമമായി സൃഷ്ടിച്ചതാണോ എന്നാണ് പൊലീസ് വിശദമായി അന്വേഷിക്കുന്നത്. കൂടാതെ നദിയിൽ തള്ളുന്നതിന് മുൻപ് മൃതദേഹം ഇയാൾ വലിച്ച് കീറിയതാണോ അതോ നദിയിലുണ്ടായിരുന്ന മുതലകൾ കടിച്ചു കീറിയതാണോ എന്ന കാര്യത്തിലും വ്യക്തത വരേണ്ടതുണ്ട്.

Post a Comment

أحدث أقدم