ഇൻസ്റ്റഗ്രാം അക്കൗണ്ട് വീണ്ടെടുത്തതായി കോക്ക് റോച്ച് ജനത പാർട്ടി സ്ഥാപകൻ അഭിജിത് ദീപ്കേ അറിയിച്ചു. 22.4 മില്യൺ ഫോളോവേഴ്സ് നിലവിലുണ്ട്. രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോർട്ടിനെ തുടർന്ന് അക്കൗണ്ട് വിലക്കിയതായി സിജെപി ആരോപിച്ചിരുന്നു. അതേസമയം സിജെപി മൂവ്മെന്റിനെതിരായ കേന്ദ്രസർക്കാർ നീക്കത്ത വിമർശിച്ച് കെസി വേണുഗോപാൽ രംഗത്തെത്തി. രാജ്യത്ത് തൊഴിലില്ലായ്മയും, വിലക്കയറ്റവും രൂക്ഷമാണ്. ചെറുപ്പക്കാരെ പ്രതിഷേധങ്ങളിലേക്ക് തള്ളി വിടുന്നതിന് ഉത്തരവാദി ആരാണെന്ന് അദ്ദേഹം ചോദിച്ചു. സർക്കാരിന്റെ കണ്ണ് തുറപ്പിക്കുന്ന യുവജനരോക്ഷമാണ് ഇപ്പോൾ പ്രകടമാകുന്നത്. സർക്കാരിന്റെ കണ്ണുതുറപ്പിക്കുന്ന ഇത്തരം ആശയങ്ങളെ പോസിറ്റീവായി എടുക്കണം. തൊഴിലില്ലായ്മ ഉൾപ്പെടെയുള്ള വിഷയങ്ങൾ പരിഹരിക്കാൻ ശ്രമിക്കണം. സർക്കാർ അതിനെ അടിച്ചമർത്താൻ അല്ല ശ്രമിക്കേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.

Post a Comment