എട്ട് വയസ്സുകാരിയുടെ മൂന്നാമത്തെ പുസ്തകമായ 'ഓലപ്പമ്പരം' തൃശൂർ സാഹിത്യ ആക്കാദമി ചങ്ങമ്പുഴ മന്ദിരത്തിൽ വെച്ച് ആർട്ടിസ്റ്റ് നന്ദൻപിള്ള പ്രകാശനം ചെയ്തു



തൃശ്ശൂർ: ആറാം വയസ്സിൽ ഇംഗ്ലീഷിലും മലയാളത്തിലും പുസ്തകങ്ങൾ എഴുതി ഇന്റർനാഷണൽ ബുക്ക്‌ ഓഫ്‌ റെക്കോർഡിൽ ഇടം നേടിയ തപസ്യ സുനീഷ് എന്ന 8 വയസ്സുകാരിയുടെ മൂന്നാമത്തെ പുസ്തകമായ ഓലപ്പമ്പരം തൃശൂർ സാഹിത്യ ആക്കാദമി ചങ്ങമ്പുഴ മന്ദിരത്തിൽ വെച്ച് ആർട്ടിസ്റ്റ് നന്ദൻപിള്ള പ്രകാശനം ചെയ്തു.


ചന്ദ്രമോഹൻ കുമ്പളങ്ങാട്, സുനിത സുകുമാരൻ, സന ബാപ്പു, രമിത കാട്ടകാമ്പാൽ, സി കെ ധന്യ, അഡ്വ ഹരിദാസ് എറവക്കാട്, ഡോ വിദ്യാധരൻ കളരിക്കൽ, അഡ്വ ഷാജി വി എൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. 


ബ്രാഹ്മകുളം ഗോകുലം സ്കൂളിൽ 3 ആം ക്ലാസ്സ്‌ വിദ്യാർഥിനിയായ തപസ്യ ഗുരുവായൂർ നീതായനം സുനീഷ്,നീതു ദമ്പതികളുടെ മകളാണ്.

Post a Comment

Previous Post Next Post