ക്യാന്‍സര്‍ ബാധിച്ച് ചികിത്സയിലായിരുന്ന യുവാവിനെ കാണാനില്ല; കാണാതായത് കാല്‍ മുറിച്ചുമാറ്റണമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞതിന് പിന്നാലെ

 


ക്യാന്‍സര്‍ ബാധിതനായി ചികിത്സയിലായിരുന്ന യുവാവിനെ കാണാനില്ലെന്ന് കാണിച്ച് ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കി. താമരശ്ശേരി പുതുപ്പാടി സ്വദേശി 22കാരനായ നിഷാല്‍ സല്‍മാനെയാണ് ഇന്ന് രാവിലെ 10.30 മുതല്‍ കാണാനില്ലെന്ന് കാണിച്ച് ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കിയത്. ക്യാന്‍സര്‍ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ ആറ് മാസമായി സല്‍മാന്‍ ചികിത്സയിലായിരുന്നു. കാലിലായിരുന്നു രോഗം കണ്ടെത്തിയത്. ഇത് ശ്വാസകോശത്തിലേക്കും പടരുന്ന അവസ്ഥയിലായതിനാല്‍ കാല്‍ മുറിച്ചു മാറ്റണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരുന്നു.


ഈ മനോവിഷമത്തില്‍ എവിടേക്കെങ്കിലും പോയതാകാം എന്നാണ് ബന്ധുക്കള്‍ സംശയിക്കുന്നത്. ഫോണ്‍ കൈവശമില്ലാത്തതിനാല്‍ ഇതുവരെ സല്‍മാനെ ബന്ധപ്പെടാന്‍ സാധിച്ചിട്ടില്ലെന്ന് ബന്ധുക്കള്‍ പറയുന്നു. സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ചു കൊണ്ടുള്ള അന്വേഷണമാണ് പുരോഗമിക്കുന്നത്. യുവാവിനെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിച്ചാല്‍ അറിയിക്കണമെന്ന് പൊലീസ് ആവശ്യപ്പെട്ടു. അഹിനസ്: 9645834010, സുലൈമാന്‍: 7510171968, നൗഫല്‍: 9946815008, പൊലീസ്: 0495 2222240 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

Post a Comment

أحدث أقدم