ഇടുക്കിയിൽ 2 പേർക്ക് സൂര്യാതപമേറ്റു: ഒരാൾക്ക് കൃഷിയിടത്തിൽ വച്ചും മററ്റയാൾക്ക് തുണി കഴുകുമ്പോഴുമാണ് സൂര്യ തപമേറ്റത്.



ഇടുക്കി: സംസ്ഥാനത്ത് സൂര്യാതപമേറ്റ് പരിക്കേല്‍ക്കുന്ന കേസുകള്‍ വര്‍ധിക്കുന്നു. ഇടുക്കി ജില്ലയില്‍ രണ്ട് പേര്‍ക്ക് സൂര്യാതപമേറ്റു.

ഇന്ന് രാവിലെ മലപ്പുറം ജില്ലയിലും ഒരു തൊഴിലാളിക്ക് സൂര്യാതപമേറ്റിരുന്നു. ഇടുക്കിയില്‍ മുട്ടം, പെരുമറ്റം സ്വദേശികള്‍ക്കാണ് പൊള്ളലേറ്റത്.


മുട്ടം കളപ്പുരയ്ക്കല്‍ നാരായണന് കൃഷിയിടത്തില്‍ ജോലി ചെയ്യുന്നതിനിടെയും പെരുമറ്റം സ്വദേശിനിയായ ആശയ്ക്ക് വീടിന് പുറത്ത് തുണി കഴുകുന്നതിനിടെയുമാണ് സൂര്യാതപമേറ്റത്. രണ്ടുപേരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.


കനത്ത ചൂടാണ് സംസ്ഥാനത്ത് രേഖപ്പെടുത്തിയത്. മലപ്പുറം ജില്ലയില്‍ വിവിധയിടങ്ങളിലായി രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ക്ക് ഇന്നലെ സൂര്യാതപമേറ്റിരുന്നു. കൊണ്ടോട്ടിയിലെ കരിപ്പൂര്‍ കുമ്മിണിപറമ്ബ് സ്വദേശിക്കും വളാഞ്ചേരി സ്വദേശികളായ കുട്ടികള്‍ക്കുമാണ് സൂര്യാതപമേറ്റത്. വളാഞ്ചേരി പൈങ്കണ്ണൂര്‍ നിരപ്പില്‍ തെങ്ങുംതോട്ടത്തില്‍ പ്രമോദ്-ഷാനില ദമ്ബതികളുടെ മൂന്നും അഞ്ചും വയസുള്ള ആണ്‍കുട്ടികള്‍ക്കാണ് പൊള്ളലേറ്റത്.


കഴിഞ്ഞ ചൊവ്വാഴ്ച്ച വീടിന് ചേര്‍ന്നുള്ള പറമ്ബില്‍ കളിച്ചുകൊണ്ടിരിക്കുന്നതിനിടെയാണ് സംഭവം. വിദേശത്തായിരുന്ന കുടുംബം ഏതാനും ദിവസം മുന്‍പാണ് നാട്ടിലെത്തിയത്. നാട്ടിലെ കഠിനമായ വെയില്‍ നേരിട്ട് ശരീരത്തില്‍ തട്ടിയതാണ് പൊള്ളലിന് കാരണമായത്. മൂന്ന് വയസുകാരന്റെ കൈകള്‍ക്കും നെഞ്ചിനും പുറംഭാഗത്തുമാണ് പൊള്ളലേറ്റത്. അഞ്ചു വയസുകാരന്റെ കൈകള്‍ക്കും പൊള്ളലുണ്ട്. കുട്ടികളെ വളാഞ്ചേരി വൈക്കത്തൂര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.


കരിപ്പൂര്‍ കുമ്മിണിപറമ്ബ് മേലെ മംഗലത്ത് സ്വദേശി അഖിലിന് ആശാരി ജോലിക്കിടെ ഇന്നലെയാണ് വയറില്‍ സൂര്യാതപമേറ്റത്. വയറില്‍ കുമിളകള്‍ വന്ന നിലയിലാണ് പാടുകള്‍. കൊണ്ടോട്ടി താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി

Post a Comment

أحدث أقدم