മദ്യ ബ്രാന്‍ഡിന് പേരും ലോഗോയും ക്ഷണിച്ച സംഭവം; സർക്കാരിനും ബെവ്‌കോയ്ക്കും നോട്ടീസ് നൽകി ഹൈക്കോടതി

 


പുതിയ മദ്യ ബ്രാന്‍ഡിന് പേരും ലോഗോയും ക്ഷണിച്ച നടപടിയിൽ നോട്ടീസ് അയച്ച് ഹൈക്കോടതി. സര്‍ക്കാരിനും ബെവ്‌കോയ്ക്കുമാണ് ഹൈക്കോടതി നോട്ടീസ് അയച്ചിരിക്കുന്നത്. മൂന്നാഴ്ചയ്ക്കകം മറുപടി നല്‍കണമെന്നാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ നിര്‍ദേശം. മദ്യ നിര്‍മാതാക്കളായ മലബാര്‍ ഡിസ്റ്റലറീസ് മറുപടി നല്‍കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. പാലക്കാട് പ്രവര്‍ത്തിക്കുന്ന മലബാര്‍ ഡിസ്റ്റിലറീസ് ലിമിറ്റഡ് നിര്‍മിക്കാൻ ഉദ്ദേശിക്കുന്ന ഇന്ത്യന്‍ നിര്‍മിത വിദേശമദ്യത്തിന് വേണ്ടിയായിരുന്നു സർക്കാർ പേരും ലോഗോയും ക്ഷണിച്ചത്. മികച്ച പേര് നിര്‍ദേശിക്കുന്ന വ്യക്തിക്ക് ഉദ്ഘാടന ദിവസം 10,000 രൂപ പാരിതോഷികം നല്‍കുമെന്നും പ്രഖ്യാപിച്ചിരുന്നു. സർക്കാരിന്റെ ഈ നടപടിക്ക് എതിരെയാണ് ഇപ്പോൾ ഹൈക്കോടതി നോട്ടീസ് അയച്ചിരിക്കുന്നത്.

Post a Comment

Previous Post Next Post