തുടർച്ചയായ രണ്ടാം ദിനവും ഇടിവ്; സ്വർണവില ഇന്ന് നേരിയ തോതിൽ കുറഞ്ഞു

 


സംസ്ഥാനത്ത് ഇന്നും സ്വർണവിലയിൽ ഇടിവ് രേഖപ്പെടുത്തി. ഈ മാസം ആദ്യം മുതല്‍ കൂടി നിന്ന സ്വര്‍ണവില ഇന്നലെ രാവിലെയാണ്‌ അല്‍പ്പമൊന്ന് താഴ്ന്നത്. ഇന്നലെ രാവിലെ 600 രൂപയുടെ കുറവുണ്ടായെങ്കിലും ഉച്ചയ്ക്ക് ശേഷം ഗ്രാമിന് 40 രൂപ വര്‍ധിച്ചിരുന്നു. അങ്ങനെ പവന് പവന് 1,05,320 രൂപയായി ഉയര്‍ന്നിരുന്നു. ഇന്ന് ഗ്രാമിന് 20 രൂപ കുറഞ്ഞ് 13,145 രൂപയിലെത്തിയിട്ടുണ്ട് 1,05,160 രൂപയാണ് പവന്‍ വില . എങ്കിലും സ്വര്‍ണത്തിന് വില കുറയുമെന്ന പ്രതീക്ഷ വേണ്ടെന്നാണ് സാമ്പത്തിക വിദഗ്ധര്‍ പറയുന്നത്. ഭൗമരാഷ്ട്രീയ രംഗത്തുളള തര്‍ക്കങ്ങളും അനിശ്ചിതാവസ്ഥയും എല്ലാംതന്നെ വിലവര്‍ധനയ്ക്കുളള കാരണമാണ്. ജനുവരി 14ന് സ്വര്‍ണം എക്കാലത്തെയും ഉയര്‍ന്ന വിലയായ 4,648 ഡോളറില്‍ എത്തിയിരുന്നു. ഔണ്‍സിന് 18 ഡോളര്‍ കുറഞ്ഞ് 4,601 ഡോളറിലാണ് രാജ്യാന്തര വിപണിയില്‍ ഇപ്പോള്‍ വ്യാപാരം.


105,160 രൂപയാണ് 22 കാരറ്റ് ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില. ഇന്നലെ രാവിലെ 105,000 രൂപയും ഉച്ചയ്ക്ക് ശേഷം 1,05,320 രൂപയുമായിരുന്നു. 160 രൂപയുടെ കുറവാണ് ഇന്ന് ഉണ്ടായിരിക്കുന്നത്. ഗ്രാമിന് 13145 രൂപയില്‍ എത്തി നില്‍ക്കുകയാണ്. അതേസമയം 18 കാരറ്റ് ഒരു ഗ്രാം സ്വര്‍ണത്തിന് 10895 രൂപയും പവന് 87,160 രൂപയുമാണ്. വെളളിയുടെ വിലയില്‍ ഇന്ന് അല്‍പ്പം കുറവുണ്ട്. ഒരു ഗ്രാം വെള്ളിക്ക് ഇന്ന് 292 രൂപയും 10 ഗ്രാമിന് 2920 രൂപയുമാണ് ഇന്നത്തെ വില.

Post a Comment

Previous Post Next Post