കാട്ടാനയെ തുരത്തുന്നതിനിടെ പടക്കം പൊട്ടി വനംവകുപ്പ് വാച്ചറുടെ വിരലുകൾ അറ്റു. തൃശൂർ ചേലക്കര ചിറങ്കോണത്ത് വച്ചാണ് ദാരുണമായ അപകടം ഉണ്ടായത്. മച്ചാട് റേഞ്ചിന് കീഴിലുള്ള വാഴാനി വനം സ്റ്റേഷൻ പരിധിയിലാണ് സംഭവം. ഇന്ന് പുലർച്ചെയോടെയാണ് പ്രദേശത്തിറങ്ങിയ കാട്ടാനയെ തുരത്തുന്നതിനിടെ അപകടം ഉണ്ടായത്. അകമല ആർആർടി വിഭാഗത്തിലെ വാച്ചർ ചാക്കോയ്ക്കാണ് പരിക്കേറ്റത്. ജനവാസ മേഖലയിൽ ഇറങ്ങിയ കാട്ടാനയെ തുരത്തുന്നതിനിടെയാണ് അപകടം.

Post a Comment