മദ്യപിച്ച് വീടിനുള്ളിൽ കയറി യുവതിക്കെതിരെ ലൈംഗിക അതിക്രമം; 53കാരൻ പോലീസിന്റെ പിടിയിൽ



കൊല്ലം: വീട്ടിനുള്ളിൽ അതിക്രമിച്ചു കയറി യുവതിക്കെതിരെ ലൈംഗിക അതിക്രമം നടത്തിയയാൾ പൊലീസിന്‍റെ പിടിയിൽ. കടക്കൽ പടിഞ്ഞാറേ വയല അജ്മൽ മൻസിലിൽ 53 വയസ്സുള്ള സുലൈമാനാണ് പൊലീസ് പിടിയിലായത്.


ഇക്കഴിഞ്ഞ ബുധനാഴ്ച രാത്രി 8 മണിയോടുകൂടി വീട്ടിൽ മറ്റാരുമില്ലാത്ത സമയത്ത് മദ്യപിച്ചെത്തിയ സുലൈമാൻ വീട്ടിനുള്ളിൽ അതിക്രമിച്ചു കയറി യുവതിക്ക് നേരെ ലൈംഗിക അതിക്രമം കാട്ടുകയായിരുന്നു.


യുവതി ബഹളം വച്ചതിനെ തുടർന്ന് സുലൈമാൻ ഓടി രക്ഷപ്പെട്ടു. യുവതിയുടെ ഭർത്താവും ബന്ധുക്കളും ചേർന്ന് കടക്കൽ പൊലീസിൽ പരാതി നൽകി. യുവതിയുടെ മൊഴി രേഖപ്പെടുത്തിയ കടക്കൽ പൊലീസ് സുലൈമാനെതിരെ ജാമ്യമില്ല വകുപ്പ് പ്രകാരം കേസെടുത്തു.


തുടർന്ന് കടക്കൽ പൊലീസ് വയല ഭാഗത്തുനിന്നും സുലൈമാനെ പിടികൂടി. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ കോടതിയിൽ ഹാജരാക്കി കോടതി റിമാൻഡ് ചെയ്തു

Post a Comment

Previous Post Next Post