കാഞ്ഞിരപ്പള്ളി: രാസ ലഹരിയായ എംഡിഎംഎയുമായി യുവാവ് പിടിയിൽ. 05.240 മില്ലി ഗ്രാം നിരോധിത മയക്കു മരുന്നായ എംഡിഎംഎ കൈവശം വെച്ചതായി പരിശോധനയിൽ കണ്ടെത്തിയതിനെ തുടർന്നാണ് കൂവപ്പള്ളി കാരികുളം, കുളിരുപ്ലാക്കൽ മെറിൻ ജയിംസി (27) നെ കാഞ്ഞിരപ്പള്ളി പോലീസ് പിടികൂടിയത്.
ഇന്ന് വെളുപ്പിനെ കാഞ്ഞിരപ്പള്ളി ഇരുപത്തിയാറാം മൈൽ ഭാഗത്ത് വെച്ച് കാഞ്ഞിരപ്പള്ളി പോലീസ് സ്റ്റേഷൻ സബ്ബ് ഇൻസ്പെക്ടർ അഖിൽ വിജയകുമാർ, എസ്.ഐ. അനിൽകുമാർ എം.പി., ഡ്രൈവർ സിപിഒ അൻസാർ ഹംസ്സ, ഹോം ഗാർഡ് റെജി എന്നിവരടങ്ങുന്ന പോലീസ് സംഘം സംശയസ്പദമായി കണ്ട പ്രതിയെ ചോദ്യം ചെയ്തു.
തുടർന്ന് നടത്തിയ പരിശോധനയിൽ നിരോധിത മയക്കു മരുന്നായ (05.240 മില്ലി ഗ്രാം) എംഡിഎംഎ കൈവശം വച്ചിരിക്കുന്നതായി കാണുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Post a Comment