ലഹരി കച്ചവടം; രണ്ട് പൊലീസുകാര്‍ക്ക് സസ്പെന്‍ഷന്‍, നാർക്കോട്ടിക് സെല്‍ നടത്തിയ പരിശോധനയിലാണ് ഇരുവരും ലഹരിക്കച്ചവടം നടത്തുവെന്ന് കണ്ടെത്തിയത്



തിരുവനന്തപുരം: ലഹരി കച്ചവടത്തില്‍ രണ്ട് പൊലീസുകാർക്ക് സസ്പെൻഷൻ.

തിരുവനന്തപുരം റൂറല്‍ കണ്‍ട്രോള്‍ റൂമിലെ സിപിഒമാരായ അഭിൻജിത്ത്, രാഹുല്‍ എന്നിവർക്കെതിരെയാണ് നടപടി. നാർക്കോട്ടിക് ഡിവൈഎസ്പിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.

നാർക്കോട്ടിക് സെല്‍ നടത്തിയ പരിശോധനയിലാണ് ഇരുവരും ലഹരിക്കച്ചവടം നടത്തുവെന്ന് കണ്ടെത്തിയത്. പൊലീസുകാര്‍ ലഹരി ഉപയോഗിക്കുന്നുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്.

ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടായത് വീഴ്ചയാണെന്നും നാർക്കോട്ടിക് ഡിവൈഎസ്പിയുടെ റിപ്പോര്‍ട്ടിലുണ്ട്.

Post a Comment

أحدث أقدم