തിരുവനന്തപുരം: ആറ്റിങ്ങലിൽ പ്ലസ് ടു വിദ്യാർത്ഥിയെ വീട്ടിലെ കിടപ്പു മുറിയിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി.
ആറ്റിങ്ങൽ മുദാക്കൽ സ്വദേശി സിദ്ധാർഥാണ് മരിച്ചത്,ആറ്റിങ്ങൽ ഇളമ്പ ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥിയാണ്.
രാത്രി ഭക്ഷണം കഴിച്ച ശേഷം കിടന്നുറങ്ങിയ സിദ്ധാർഥ് രാവിലെ ഏറെ കഴിഞ്ഞിട്ടും പുറത്തിറങ്ങാത്തതിനെ തുടർന്ന് വീട്ടുകാർ വാതിൽ ചവിട്ടിപ്പൊളിച്ച് അകത്തുകയറിയപ്പോഴാണ് ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്.
വീട്ടുകാരുമായുള്ള തർക്കത്തിൽ മനംനൊന്താണ് ജീവനൊടുക്കിയതെന്നാണ് പ്രാഥമിക വിവരം,
സംഭവത്തിൽ അസ്വാഭാവിക മരണത്തിന് ആറ്റിങ്ങൽ പൊലീസ് കേസെടുത്തു.

إرسال تعليق