ലഖ്നൗ: ബോംബ് ഭീഷണിയെ തുടര്‍ന്ന് ഞായറാഴ്ച ലഖ്നൗ വിമാനത്താവളത്തില്‍ ഇന്‍ഡിഗോ വിമാനം അടിയന്തരമായി ഇറക്കിയതായി അധികൃതര്‍ അറിയിച്ചു.
ഡല്‍ഹിയില്‍ നിന്ന് പശ്ചിമ ബംഗാളിലെ ബാഗ്‌ഡോഗ്രയിലേക്ക് പോകുകയായിരുന്ന വിമാനം മുന്‍കരുതല്‍ നടപടിയായി വഴിതിരിച്ചുവിട്ടു. സുരക്ഷിതമായി ലാന്‍ഡ് ചെയ്ത ശേഷം സുരക്ഷാ ഏജന്‍സികള്‍ വിമാനത്തില്‍ സമഗ്രമായ പരിശോധന ആരംഭിച്ചു.
വിമാനത്തിന്റെ ടോയ്ലറ്റില്‍ നിന്ന് ടിഷ്യൂ പേപ്പറില്‍ ബോംബ് ഉണ്ടെന്ന് എഴുതിയിരിക്കുന്നതായി എസിപി രജനീഷ് വര്‍മ്മ പറഞ്ഞു.
വിമാനത്തില്‍ 238 യാത്രക്കാരും പൈലറ്റുമാരും ജീവനക്കാരുമാണ് ഉണ്ടായിരുന്നത്. ഡല്‍ഹിയില്‍ നിന്ന് ബാഗ്‌ഡോഗ്രയിലേക്കുള്ള യാത്രയിലായിരുന്നു വിമാനം. ലഖ്നൗവില്‍ അടിയന്തരമായി ലാന്‍ഡിംഗ് നടത്തി, നിലവില്‍ തിരച്ചില്‍ നടത്തുകയാണ്. വിമാനത്താവളത്തില്‍ നിലവില്‍ പരിശോധനകള്‍ നടക്കുന്നുണ്ട്.

Post a Comment