സ്റ്റൈലിഷ് ലുക്കിൽ നയൻ‌താര; ടോക്‌സികിന്റെ ക്യാരക്ടർ പോസ്റ്റർ പുറത്തിറങ്ങി

 


വമ്പൻ പ്രതീക്ഷകളുമായി യഷ്-ഗീതു മോഹൻദാസ് കൂട്ടുകെട്ടിന്റെ ടോക്സിക് അണിയറയിൽ ഒരുങ്ങുന്നത്. ചിത്രത്തിന്റേതായി ഇതുവരെ പുറത്തുവന്ന ക്യാരക്ടർ പോസ്റ്ററുകൾ വലിയ ജനശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ സിനിമയിലെ നയൻതാരയുടെ പോസ്റ്റർ പുറത്തുവന്നിരിക്കുകയാണ്. ഗംഗ എന്നാണ് സിനിമയിൽ നയൻതാരയുടെ കഥാപാത്രത്തിന്റെ പേര്. കയ്യിൽ ഗണ്ണുമായി കറുത്ത വസ്ത്രം ധരിച്ച് പക്കാ സ്റ്റൈലിഷ് ലുക്കിലാണ് നടി പോസ്റ്ററിലുള്ളത്. ചിത്രത്തിന്റെ അണിയറയില്‍ കാര്യങ്ങള്‍ അത്ര ശുഭകരമല്ലെന്ന രീതിയില്‍ നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു. ഇവ അഭ്യൂഹങ്ങള്‍ മാത്രമാണെന്ന് പ്രതികരിച്ചുകൊണ്ട് രംഗത്തുവന്ന നിര്‍മാതാക്കള്‍ സിനിമയുടെ റിലീസ് ഡേറ്റും പുറത്തുവിട്ടിരുന്നു. ഒപ്പം യഷിന്റെ പുത്തന്‍ പോസ്റ്ററും പങ്കുവെച്ചിരുന്നു.


കഴിഞ്ഞ ദിവസം നടി ഹുമ ഖുറേഷിയുടെ പോസ്റ്ററും പുറത്തുവന്നിരുന്നു. എലിസബത്ത് എന്ന കഥാപാത്രത്തെയാണ് ഹുമാ ഖുറേഷി സിനിമയില്‍ അവതരിപ്പിക്കുന്നത്. സിനിമ ഒരേസമയം കന്നഡയിലും ഇംഗ്ലീഷിലുമാണ് ഒരുങ്ങുന്നത്. ടോക്‌സിക് പറയുന്ന കഥയ്ക്ക് ആഗോള സ്വഭാവമുളളതിനാല്‍ ഇതൊരു പാന്‍ വേള്‍ഡ് സിനിമയായി ഒരുക്കുക എന്ന തീരുമാനത്തിലാണ് അണിയറപ്രവര്‍ത്തകര്‍. ഇതിനാലാണ് കന്നഡയിലും ഇംഗ്ലീഷിലും ഒരേസമയം ചിത്രീകരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്.

Post a Comment

أحدث أقدم