മദ്യത്തിന് പേരിടല്‍ മത്സരം ചട്ടലംഘനമെന്ന് കെസിബിസി മദ്യവിരുദ്ധ സമിതി; മന്ത്രി മറുപടി പറയണമെന്ന് ആവശ്യം

 


സർക്കാരിന്റെ ഉടമസ്ഥതിയിലുള്ള പാലക്കാട്ടെ മലബാര്‍ ഡിസ്റ്റിലറീസില്‍ നിന്നും പുറത്തിറക്കുന്ന ബ്രാന്‍ഡിക്ക് ഉചിതമായ പേരും ലോഗോയും ക്ഷണിച്ചുള്ള സര്‍ക്കാര്‍ പരസ്യത്തിനെതിരെ കെസിബിസി മദ്യവിരുദ്ധ സമിതി. പേര് ക്ഷണിച്ചുകൊണ്ടുള്ള പരസ്യം പിന്‍വലിച്ച് മന്ത്രി മറുപടി പറയണമെന്ന് സമിതി ആവശ്യപ്പെട്ടു. പൊതുജനങ്ങള്‍ക്ക് പാരിതോഷികം നല്‍കി നടത്തുന്ന മത്സരം നഗ്നമായ അബ്കാരി ചട്ടലംഘനമാണെന്നും ബെവ്‌കോ നടത്തിയത് 'സരോഗേറ്റ് അഡ്വര്‍ടൈസ്‌മെന്റ്' ആണെന്നും കെസിബിസി മദ്യവിരുദ്ധ സമിതി പറഞ്ഞു. പരസ്യം കുട്ടികള്‍ക്ക് പോലും തെറ്റായ സന്ദേശം നല്‍കുമെന്നും മദ്യത്തിന് പരസ്യം പാടില്ലായെന്ന നിയമവ്യവസ്ഥയുടെ നഗ്നമായ ലംഘനമാണെന്നും നടപടി പിന്‍വലിക്കാതെ ഒരടി മുന്നോട്ട് പോകാന്‍ അനുവദിക്കില്ലെന്നും സമിതി ആരോപിച്ചു.


കഴിഞ്ഞ ദിവസമാണ് പുതുതായി പുറത്തിറക്കാനൊരുങ്ങുന്ന ബ്രാൻഡിക്ക് പേരും ലോഗോയും നിർദ്ദേശിക്കാൻ പരസ്യം പുറത്തു വന്നത്. ബെവ്കോ ആണ് ഇക്കാര്യം മുന്നോട്ടു വച്ചത്. തിരഞ്ഞെടുക്കപ്പെടുന്ന പേര് നിർദ്ദേശിച്ചയാൾക്ക് 10000 രൂപ പാരിതോഷികം നൽകുമെന്നും പരസ്യത്തിൽ പറഞ്ഞിരുന്നു. 

Post a Comment

أحدث أقدم