തദ്ദേശ തെരഞ്ഞെടുപ്പ്; രാഹുല്‍ മാങ്കൂട്ടത്തിലിന്റെ വിശ്വസ്തൻ ഫെനി നൈനാന് അടൂര്‍ നഗരസഭയില്‍‌ തോല്‍വി



പത്തനംതിട്ട: തദ്ദേശ തെരഞ്ഞെടുപ്പിൽ പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ വിശ്വസ്തൻ ഫെനി നൈനാന് തോല്‍വി. അടൂർ നഗരസഭയിലെ എട്ടാം വാർഡ് യുഡിഎഫ് സ്ഥാനാർത്ഥിയായിരുന്നു ഫെനി നൈനാൻ.

ഇവിടെ ബിജെപി സീറ്റ് നിലനിർത്തി. ഫെനി നൈനാൻ മൂന്നാം സ്ഥാനത്താണ്. രാഹുല്‍ മാങ്കൂട്ടത്തിലുമായി ബന്ധപ്പെട്ട ബലാത്സംഗ കേസില്‍ ഫെനി നൈനാനെതിരെയും ഗുരുതര ആരോപണങ്ങള്‍ ഉയർന്നിരുന്നു.

പത്തനംതിട്ട നഗരസഭ പതിനാറാം വാർഡില്‍ 248 വോട്ടിന്‍റെ ഭൂരിപക്ഷത്തില്‍ കോണ്‍ഗ്രസ് വിമതൻ ബിബിൻ ബേബി വിജയിച്ചു. കോണ്‍ഗ്രസ് പ്രതിപക്ഷനേതാവ് ജാസിം കുട്ടിയെ ആണ് തോല്‍പ്പിച്ചത്. 

അതേ സമയം, രാഹുലിന്റെ മറ്റൊരു വിശ്വസ്തൻ ജയിച്ചു. രാഹുല്‍ മാങ്കൂട്ടത്തിലിന്റെ വിശ്വസ്തൻ റിനോ പി രാജൻ 240 വോട്ടിന് ഏറത്തു പഞ്ചായത്ത് ആറാം വാർഡില്‍ നിന്നാണ് വിജയിച്ചത്. 25 വർഷത്തിലേറെയായി സിപിഎം ഭരിച്ചിരുന്ന എഴുമറ്റൂർ പഞ്ചായത്ത്‌ വാർഡ് രണ്ടില്‍ ബിജെപി ജയിച്ചു. 

ബിജെപി പത്തനംതിട്ട ജില്ല സെക്രട്ടറി കെ ബിന്ദുവാണ് വിജയിച്ചത്. പത്തനംതിട്ട ജില്ലാ പഞ്ചായത്തില്‍ യുഡിഎഫാണ് മുന്നേറുന്നത്.

Post a Comment

أحدث أقدم