തിരുവനന്തപുരം∙ തദ്ദേശ തിരഞ്ഞെടുപ്പിന്റെ ആദ്യഫലം പുറത്തുവരുമ്പോൾ കോർപറേഷനുകളിലും പഞ്ചായത്തുകളിലും എൽഡിഎഫിന് മുന്നേറ്റം. മുട്ടടയിൽ വൈഷ്ണയ്ക്ക് മിന്നും ജയം. 3 കോർപറേഷനുകളിൽ എൽഡിഎഫും ഒരു കോർപറേഷനിൽ യുഡിഎഫും ഒരു കോർപറേഷനിൽ എൻഡിഎയും ലീഡ് ചെയ്യുന്നു.
തിരുവനന്തപുരം കോർപറേഷനിൽ എൻഡിഎ 9 സീറ്റുകളിൽ മുന്നേറുകയാണ്. എൽഡിഎഫ് 6. യുഡിഎഫ് 2. കൊല്ലം കോർപറേഷനിൽ 4 സീറ്റുകളിൽ എൽഡിഎഫ്, യുഡിഎഫ് 1. എറണാകുളം കോർപറേഷനിൽ എൽഡിഎഫ് 15, യുഡിഎഫ് 6, എൻഡിഎ 3. തൃശൂർ കോർപറേഷനിൽ യുഡിഎഫ് 15, എൽഡിഎഫ് 7, എൻഡിഎ 4. കോഴിക്കോട് കോർപറേഷനിൽ എൽഡിഎഫ് 7, യുഡിഎഫ് 5, എൻഡിഎ 5.
ലീഡ് നിലയും ഫലവും തിരഞ്ഞെടുപ്പ് കമ്മിഷന്റെ വെബ്സൈറ്റിലെ ട്രെൻഡ് ലിങ്കിലൂടെ തൽസമയം അറിയാം. https://trend.sec.kerala.gov.in, https://lbtrend.kerala.gov.in, https://trend.kerala.nic.in എന്നീ ലിങ്കുകളിലും ഫലം ലഭ്യമാണ്.

إرسال تعليق