ഇടുക്കി: നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന സൂചന നല്‍കി എം.എം മണി. പാർട്ടി നല്‍കിയ പരിഗണനയില്‍ സന്തുഷ്ടനാണെന്നും പുതിയ മുഖങ്ങള്‍ വരുന്നതില്‍ സന്തോഷം എന്നുമാണ് എം.എം മണി പറഞ്ഞത്.
ഇടുക്കി ഹൈറേഞ്ചിലെ വീറും വാശിയും നിറഞ്ഞ തെരഞ്ഞെടുപ്പ് പോരാട്ടത്തില്‍ ജയമുറപ്പിക്കാൻ യുഡിഎഫിന്റെ വിവിധ നേതാക്കള്‍ ജില്ലയിലേക്ക് എത്തുമ്പോള്‍ ഇടതുപക്ഷത്തിന് ഹൈറേഞ്ചില്‍ എം.എം മണിയാണ് കരുത്ത്.
എന്നാല്‍ വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്നാണ് മണി പറയുന്നത്. പാർട്ടി പറയുകയാണെങ്കില്‍ നോക്കാമെന്നും പുതിയ മുഖങ്ങള്‍ വരുന്നതില്‍ സന്തോഷമുണ്ടെന്നും മണി പ്രതികരിച്ചു.
പറഞ്ഞത് പറഞ്ഞത് തന്നെയാണെന്നും മാറ്റി പറയില്ലെന്നും പഴയ വിവാദ വണ്‍ ടൂ ത്രീ പ്രസംഗത്തില്‍ മണി വ്യക്തമാക്കി. ആ വിവാദം എം.എം മണി എന്ന രാഷ്ട്രീയക്കാരനെ ഈ നിലയില്‍ ഉയർത്തിക്കൊണ്ടുവരുന്നതില്‍ വലിയ പങ്കുവഹിച്ചിട്ടുണ്ട്. പറയുന്ന കാര്യങ്ങളെല്ലാം സത്യസന്ധമായിട്ട് മാത്രമാണ്. ഇപ്പോ കേസെല്ലാം പോയില്ലേ, അതെല്ലാം രാഷ്ട്രീയമാണ്.
യുഡിഎഫ് സർക്കാരായിരുന്നു അന്ന്, അവരതിനെ മുതലെടുപ്പു നടത്താൻ ശ്രമിച്ചിരുന്നുവെന്നും എം.എം മണി പ്രതികരിച്ചു.

Post a Comment