'ജാമ്യം കിട്ടാൻ സഹായിക്കും വിധം റിമാൻഡ് റിപ്പോർട്ട് വിവരം ഉള്‍പ്പടെ പണം വാങ്ങി ചോർത്തി നല്‍കി'; കാപ്പ കേസ് പ്രതിക്ക് പൊലീസ് സേനയുടെ ഔദ്യോഗിക വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയ സംഭവത്തിൽ എഎസ്‌ഐക്ക് സസ്പെൻഷൻ

 


പത്തനംതിട്ട: കാപ്പ കേസ് പ്രതിക്ക് പൊലീസ് സേനയുടെ ഔദ്യോഗിക വിവരങ്ങള്‍ ചോർത്തി നല്‍കിയ സംഭവത്തില്‍ എഎസ്‌ഐക്ക് സസ്‌പെൻഷൻ. എഎസ്‌ഐ ബിനു കുമാറിനെ തിരുവനന്തപുരം റേഞ്ച് ഡിഐജിയാണ് സസ്‌പെൻഡ് ചെയ്തത്.

പത്തനംതിട്ട എസ് പി ഓഫീസിലേക്ക് സ്ഥലം മാറ്റിയതിന് പിന്നാലെയാണ് നടപടി. കാപ്പ കേസ് പ്രതിക്ക് ഔദ്യോഗിക വിവരങ്ങള്‍ കൈമാറി. കോടതിയില്‍ ഹാജരാക്കും മുൻപ് പ്രതികള്‍ക്ക് ജാമ്യം കിട്ടാൻ സഹായിക്കും വിധം റിമാൻഡ് റിപ്പോർട്ട് വിവരം ഉള്‍പ്പടെ പണം വാങ്ങി ചോർത്തി നല്‍കി. 

പൊലീസ് അസോസിയേഷൻ ഭാരവാഹിയുടെ ശബ്ദരേഖ പുറത്തുവിട്ടു. സേനയുടെ സല്‍പ്പേരിന് കളങ്കമുണ്ടാക്കിയെന്നെല്ലാമാണ് കണ്ടെത്തല്‍. രണ്ടുവർഷം മുൻപും ബിനു കുമാർ അച്ചടക്ക നടപടി നേരിട്ടിരുന്നു.

Post a Comment

Previous Post Next Post