'എല്ലാ ലിഫ്റ്റും സേഫ് അല്ല'; അപരിചിതരോട് ലിഫ്റ്റ് ചോദിക്കുന്നത്തില്‍ മുന്നറിയിപ്പുമായി കേരള പൊലീസ്

 


തിരുവനന്തപുരം: വണ്ടി ലഭിക്കാത്ത സാഹചര്യം വന്നപ്പോള്‍ പലരും ചെയ്യുന്ന ഒരു സാധാരണ പ്രവൃത്തിയാണ് മറ്റൊരു വാഹനത്തില്‍ ലിഫ്റ്റ് ചോദിക്കുന്നത്.

ഇതില്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് കേരള പൊലീസ്. പ്രത്യേകിച്ച്‌ കുട്ടികള്‍ സ്കൂളിലേക്കും വീട്ടിലേക്ക് യാത്ര ചെയ്യുമ്ബോള്‍ റോഡിലൂടെ കാറുകളിലേക്ക് കൈ കാണിച്ചുകൊണ്ട് ലിഫ്റ്റ് ചോദിക്കുന്നത് അപകടകരമായ സാഹചര്യങ്ങള്‍ സൃഷ്ടിക്കാമെന്ന് അവർ മുന്നറിയിപ്പ് നല്‍കി.


ലിഫ്റ്റ് ചോദിക്കുന്ന സമയത്ത് കുട്ടികള്‍ നേരിടേണ്ടി വരുന്ന അപകടങ്ങള്‍ അനവധമാണെന്നും പോലീസ് ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചു. ഇത് മാതാപിതാക്കളും വിദ്യാർത്ഥികളും യാത്ര ചെയ്യുന്നതിന് മുൻപ് സുരക്ഷയുടെ കാര്യത്തില്‍ കൂടുതല്‍ ജാഗ്രത പാലിക്കേണ്ടതുണ്ടെന്ന് പൊലീസ് ഉപദേശം നല്‍കി.


ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ രൂപം:

എല്ലാ ലിഫ്റ്റും സേഫ് അല്ല

നമ്മുടെ കുട്ടികള്‍ സ്കൂളില്‍ പോകുന്ന സമയത്തും തിരികെ വീട്ടില്‍ വരുന്ന സമയത്തും റോഡിലൂടെ പോകുന്ന വാഹനങ്ങള്‍ കൈ കാണിച്ച്‌ ലിഫ്റ്റ് ചോദിക്കുന്നത് പതിവ് കാഴ്ചയാണ്. പക്ഷേ, ഇത് ചിലപ്പോള്‍ ഒരു അപകടത്തിലേക്ക് നയിക്കാം. വാഹനം ഓടിക്കുന്ന വ്യക്തിയുടെ സ്വഭാവം, പാശ്ചാത്തലം എന്നിവ അറിയാത്ത സാഹചര്യത്തില്‍ ലിഫ്റ്റ് വാങ്ങിയുള്ള യാത്ര അപകടത്തില്‍ കലാശിക്കാനുള്ള സാധ്യത ഏറെയാണ്. അമിത വേഗത്തില്‍ വാഹനം ഓടിക്കുന്നവർ, അശ്രദ്ധമായി വാഹനം ഉപയോഗിക്കുന്നവർ, മദ്യപിച്ച്‌ വാഹനം ഓടിക്കുന്നവർ , മയക്കു മരുന്ന് ഉപയോഗിക്കുന്നവർ / കടത്തുന്നവർ, കുട്ടികളെ തട്ടിക്കൊണ്ട് പോകുന്നവർ, കുട്ടികളോട് മോശമായി പെരുമാറുന്നവർ, മറ്റു ക്രിമിനല്‍ പശ്ചാത്തലം ഉള്ളവർ, എന്നിങ്ങനെ ലിഫ്റ്റ് ചോദിച്ച്‌ പോകുമ്ബോള്‍ കുട്ടികള്‍ നേരിടേണ്ടി വന്നേക്കാവുന്ന വിപത്തുകള്‍ അനവധിയാണ്. അതിനാല്‍ അപരിചിതരോട് ലിഫ്റ്റ് ചോദിക്കുന്നത് ഒഴിവാക്കുക.

Post a Comment

Previous Post Next Post