ഒന്നര ഏക്കർ ഭൂമി സ്വന്തമാക്കാനായി അരുംകൊല; മൂന്ന് മാസത്തെ ക്രൂരമർദനം, ശരീരത്തിലാകമാനം മർദിച്ചതിൻ്റെ പാടുകള്‍, നെടുമ്പശേരിയില്‍ മാനസിക വെല്ലുവിളി നേരിടുന്ന അമ്മയെ മകൻ കൊലപ്പെടുത്തി



കൊച്ചി: മാനസിക വെല്ലുവിളി നേരിടുന്ന അമ്മയെ മകൻ കൊലപ്പെടുത്തി. മൂന്ന് മാസത്തെ ക്രൂരമർദനത്തിന് പിന്നാലെയാണ് മരണം സ്ഥിരീകരിച്ചത്.

കമ്പ് കൊണ്ട് അമ്മയുടെ ശരീരത്തിലാകമാനം മർദിച്ചതിൻ്റെ പാടുകള്‍ കണ്ടെത്തിയിട്ടുണ്ട്. അമ്മയുടെ പേരിലുള്ള ഒന്നര ഏക്കർ ഭൂമി സ്വന്തമാക്കാനായിരുന്നു കൊലപാതകമെന്നാണ് പ്രാഥമിക നിഗമനം.

20 വർഷമായി മാനസികാരോഗ്യ കേന്ദ്രത്തില്‍ ചികിത്സയിലായിരുന്ന അമ്മയെ വീട്ടിലേക്ക് എത്തിച്ചായിരുന്നു മർദിച്ചത്. മകൻ ബിനുവിനെ നെടുമ്പാശേരി പൊലീസ് അറസ്റ്റ് ചെയ്തു. കൊലപാതകത്തില്‍ മകൻ്റെ ഭാര്യയുടെ പങ്കിനെക്കുറിച്ചും അന്വേഷിക്കുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.


Post a Comment

Previous Post Next Post