മുഖത്ത് കരിവാളിപ്പും പ്രായക്കൂടുതലും തോന്നിക്കുന്നുണ്ടോ? എന്നാല്‍ വിഷമിക്കണ്ട പരിഹാരത്തിനായി ഒരു വഴിയുണ്ട്.
ഏത് പ്രായത്തിലും യുവത്വം നിലനിർത്താൻ സഹായിക്കുന്ന ഒരു ആന്റി ഏയ്ജിംഗ് ക്രീം വീട്ടില്‍ തന്നെ തയ്യാറാക്കിയാല്ലോ? ഇത് തയ്യാറാക്കാൻ 5 ശംഖുപുഷ്പം മാത്രം മതി. വളരെ എളുപ്പത്തില്‍ തയ്യാറാക്കി എടുക്കുന്ന ഈ ക്രീം പതിവായി ചർമ്മത്തില്‍ പുരട്ടിയാല്‍, ചർമ്മത്തിലെ ചുളിവുകള്‍ അകറ്റും. നല്ല യുവത്വം നിലനിർത്താനും സാധിക്കും.
ഇത് തയ്യാറാക്കി ഒരു അടപ്പുള്ള പാത്രത്തില്‍ സൂക്ഷിക്കാവുന്നതാണ്. തികച്ചും നാച്വറല്‍ ചേരുവകള്‍ ചേർക്കുന്നതിനാല്‍, ചർമ്മത്തില്‍ അലർജി പ്രശ്നങ്ങള്‍ വരാനുള്ള സാധ്യത കുറവാണ്. ചർമ്മത്തിലെ കരുവാളിപ്പകറ്റി, ചർമ്മത്തിന്റെ നിറം വർദ്ധിപ്പിക്കാനും ഇത് സഹായിക്കും.
ആവശ്യമായ ചേരുവകള്‍
തയ്യാറാക്കേണ്ട വിധം
ആദ്യം തന്നെ ഒരുഗ്ലാസ്സ് വെള്ളത്തില്‍ ശംഖുപുഷ്പവും പനികൂർക്കയും ചേർത്ത് നല്ലപോലെ തിളപ്പിക്കുക. ഈ വെള്ളം തണുത്തതിനുശേഷം ഇതില്‍ നിന്നും ഒരു ടീസ്പൂണ്‍ വെള്ളം ഒരു ചെറിയ കറി പാത്രത്തിലേയ്ക്ക് ഒഴിക്കുക. ഇതിലേയ്ക്ക് ഒരു ടീസ്പൂണ്‍ കറ്റാർവാഴ ജെല്‍ ചേർക്കണം. അതിനുശേഷം അര ടീസ്പൂണ്‍ ബദാം ഓയില്‍, ഒരു തുള്ളി വിറ്റമിൻ ഇ ഓയില്‍ എന്നിവ ചേർത്ത് നല്ലപോലെ ഇളക്കുക.
കൈവിടാതെ, നല്ലപോലെ മിക്സ് ചെയ്യണം. അവസാനം ഈ മിശ്രിതത്തിന്റെ നിറം ലൈറ്റ് വെള്ളയും നീലയും കലർന്ന നിറമാകും. ഈ സമയത്ത് മിക്സ് ചെയ്യുന്നത് അവസാനിപ്പിക്കാം. അതിനുശേഷം ഒരു ചെറിയ ചെപ്പിലേയ്ക്ക് മാറ്റി വെയ്ക്കുക.
ഉപയോഗിക്കേണ്ട വിധം
എന്നും രാത്രിയില്‍ മുഖം നല്ലപോലെ ക്ലെൻസ് ചെയ്തതിനുശേഷം ഈ ക്രീം പുരട്ടുക. ഒന്ന് ചെറുതായി മസാജ് ചെയ്ത് കൊടുക്കുന്നതും നല്ലതാണ്. പതിവായി ഇത്തരത്തില്‍ ഈ ക്രീം പുരട്ടുന്നത് ചർമ്മത്തിന് നിരവധിഗുണങ്ങള്‍ നല്‍കും. അവ എന്തെല്ലാമെന്ന് നോക്കാം.

Post a Comment