ഇടുക്കി അടിമാലിയില്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥി മരിച്ച നിലയില്‍; ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം



അടിമാലി: ഇടുക്കി അടിമാലി തോക്കുപാറയില്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിയെ മരിച്ച നിലയില്‍ കണ്ടെത്തി. തോക്കുപാറ ഈട്ടിക്കല്‍ അനൂപ്-ജോല്‍സി ദമ്പതികളുടെ മകന്‍ ആഡ്ബി(10)യെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്

വീടിനുള്ളില്‍ തൂങ്ങിയ നിലയിലാരുന്നു മൃതദേഹം. അടിമാലി വിശ്വദീപ്തി പബ്ലിക് സ്‌കൂളിലെ വിദ്യാര്‍ത്ഥിയായിരുന്നു ആഡ്ബി. 

വെള്ളത്തൂവല്‍ പൊലീസ് സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു. മൃതദേഹം അടിമാലിയിലെ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം.

Post a Comment

أحدث أقدم