തിരുവനന്തപുരം: കെഎസ്‌ആർടിസി ബസില്‍ വെച്ച് സ്‌കൂളിലേക്ക് പോകുകയായിരുന്ന ഒമ്പതാം ക്ലാസ് വിദ്യാർഥിനിയെ കടന്നുപിടിച്ച കണ്ടക്ടർക്ക് അഞ്ച് വർഷം തടവും 25,000 രൂപ പിഴയും ശിക്ഷ.വമ്പായം വേറ്റിനാട് രാജ് ഭവനില്‍ വീട്ടില്‍ സത്യരാജിനെയാണ്(53) തിരുവനന്തപുരം പോക്‌സോ കോടതി ശിക്ഷിച്ചത്. 2023 ഓഗസ്റ്റ് 4നാണ് സംഭവം നടന്നത്
സ്‌കൂളില്‍ പോകുന്നതിനായി ബസില്‍ കയറിയ പതിനാലുകാരിയെ കണ്ടക്ടർ കടന്നുപിടിക്കുകയായിരുന്നു. അബദ്ധത്തില്‍ സംഭവിച്ചതാകാം എന്ന് കരുതി മാറി നിന്ന കുട്ടിയുടെ ശരീരത്തില്‍ ഇയാള്‍ വീണ്ടും കയറി പിടിച്ചു. തുടർന്ന് കുട്ടി സ്‌കൂള്‍ അധികൃതരെ വിവരം അറിയിച്ചു
സ്‌കൂള്‍ അധികൃതർ വിവരം ആര്യനാട് പോലീസിനെ അറിയിച്ചു. പ്രോസിക്യൂഷൻ ഭാഗത്ത് നിന്ന് 13 സാക്ഷികളെ വിസ്തരിക്കുകയും 18 രേഖകള്‍ ഹാജരാക്കുകയും ചെയ്തു.

إرسال تعليق