ആലുവയില്‍ രോഗിയുമായി പോവുകയായിരുന്ന ആംബുലസ് മറിഞ്ഞു അപകടം ; ഒരാള്‍ മരിച്ചു, മൂന്നു പേർക്ക് പരുക്ക്


എറണാകുളം : ആലുവയില്‍ ആംബുലസ് മറിഞ്ഞു അപകടം, ഒരാള്‍ മരിച്ചു. മൂന്നു പേർക്ക് പരുക്ക്. കാലടി സ്വദേശി വളാഞ്ചേരി വീട്ടില്‍ എസ്തപ്പാൻ (69) ആണ് മരിച്ചത്.

ഇന്ന് പുലർച്ചെ പുളിഞ്ചുവട് മെട്രോ സ്റ്റേഷന്‌ സമീപത്തു വെച്ചായിരുന്നു അപകടം. നിയന്ത്രണം വിട്ട ആംബുലൻസ് കുടിവെള്ള ടാങ്കറില്‍ ഇടിച്ച്‌ മറിയുകയായിരുന്നു.

അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയില്‍ നിന്നും വിദഗ്ധ ചികിത്സയ്ക്കായി എസ്തപ്പാനെ കളമശ്ശേരി മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകുമ്ബോഴായിരുന്നു അപകടം. സഹോദരൻ വർഗീസ് (59) ഭാര്യ റോസി (65) ആംബുലൻസ് സ്റ്റാഫ് അതുല്‍ (24) എന്നിവർക്കാണ് പരുക്കേറ്റത്.

അതേസമയം, കായംകുളത്ത് ലഹരിക്കടിമയായ മകൻ പിതാവിനെ വെട്ടിക്കൊന്നു. മാതാവിൻ്റെ നില ഗുരുതരമായി തുടരുന്നു. അച്ഛനെയും അമ്മയെയും ഗുരുതരമായി വെട്ടിയശേഷം വീടിൻ്റെ മുകളില്‍ കയറി മകൻ ആത്മഹത്യാ ഭീഷണി മുഴക്കുകയായിരുന്നു. സംഭവ സ്ഥലത്തെത്തിയ പൊലീസ് പിന്നീട് അഭിഭാഷകനായ മകൻ വിശ്വജിത്തിനെ കീഴ്പ്പെടുത്തി അറസ്റ്റു ചെയ്തു.


Post a Comment

Previous Post Next Post