ആലപ്പുഴ : മാവേലിക്കരയില്‍ ആറ്റില്‍ ചാടി ജീവനൊടുക്കാൻ ശ്രമിച്ച് സിവില്‍ പൊലീസ് ഓഫീസർ. മാവേലിക്കര പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫിസർ അഖില്‍ രാജാണ് അച്ചൻകോവില്‍ ആറ്റില്‍ ചാടിയത്.
ഇന്നലെ രാവിലെ 11ന് പൊറ്റമേല്‍കടവ് പാലത്തിന് സമീപമായിരുന്നു സംഭവം.
ഇത് കണ്ടു നിന്ന നാട്ടുകാർ പിന്നാലെ ചാടി അഖില്‍ രാജിനെ രക്ഷിക്കുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അഖിലിന് സാമ്പത്തിക പ്രതിസന്ധി ഉള്ളതായും വിവരങ്ങളുണ്ട്.

Post a Comment