ശബരിമല തീര്‍ഥാടനം; വില വിവരപ്പട്ടിക ഹോട്ടലുകളിൽ പ്രദർശിപ്പിക്കണം, വെജിറ്റേറിയൻ ഹോട്ടലുകളിൽ വിൽക്കുന്ന ആഹാരസാധനങ്ങൾക്ക് വില നിർണയിച്ച് ഉത്തരവിറക്കി ഇടുക്കി ജില്ലാ കളക്ടർ: നിശ്ചിത വിലയില്‍ കൂടുതല്‍ ഈടാക്കുന്നില്ലെന്ന് ഉറപ്പ് വരുത്തും



ഇടുക്കി: ശബരിമല മണ്ഡല മകരവിളക്ക് തീർത്ഥാടനത്തോടനുബന്ധിച്ച് ജില്ലയിലെ വെജിറ്റേറിയൻ ഹോട്ടലുകളിൽ വിൽക്കുന്ന ആഹാരസാധനങ്ങൾക്ക് വില നിർണയിച്ച് ജില്ലാ കളക്ടർ ഡോ. ദിനേശ് ചെറുവാട്ട് ഉത്തരവിട്ടു.

 വില വിവരപ്പട്ടിക ഹോട്ടലുകളിൽ പ്രദർശിപ്പിക്കണം. തീർത്ഥാടകർക്ക് ആവശ്യമെങ്കിൽ പരാതി നൽകുന്നതിനായി ലീഗൽ മെട്രോളജി ഭക്ഷ്യസുരക്ഷ വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെ പേരും ഫോൺ നമ്പരും വിലവിവരപ്പട്ടികയിൽ ചേർക്കണം.

നിശ്ചിത വിലയിൽ കൂടുതൽ ഈടാക്കുന്നില്ല എന്ന് ഉറപ്പുവരുത്തുന്നതിനും പരാതികളിൽ തുടർനടപടികൾ സ്വീകരിക്കുന്നതിനുമായി ലീഗൽ മെട്രോളജി ഭക്ഷ്യസുരക്ഷാ വകുപ്പുകളുടെ സംയുക്ത സ്ക്വാഡുകൾ പ്രവർത്തിക്കും.

Post a Comment

Previous Post Next Post